ബാബുപോള്‍ മാറാട് കമ്മീഷന് മൊഴി നല്‍കി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മതമേധാവികള്‍ വേണ്ടവണ്ണം ഇടപെട്ടാല്‍ സാമുദായികസംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിഡോക്ടര്‍ ഡി. ബാബുപോള്‍ മാറാട് കമ്മീഷന് മൊഴി നല്‍കി.

കൊല്ലം വാടി കടപ്പുറത്തുണ്ടായ സാമുദായിക സംഘര്‍ഷം ഇത്തരത്തിലാണ് പരിഹരിച്ചത്. കേരളത്തിന്റെ കടലോര മേഖലകളില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് ജീവന്‍ പണയപ്പെടുത്തി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെപ്രത്യേക മാനസികാവസ്ഥ മൂലമാണ്.

ഇത്തരം പ്രശ്നങ്ങളില്‍ പുറത്തുനിന്ന് ഇടപെടുന്നവര്‍ സമാധാനവും ഐക്യവും സ്ഥാപിക്കാനാണ് ശ്രമിക്കേണ്ടതെന്നും ബാബുപോള്‍ മൊഴിനല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്