മോട്ടോര്‍ പണിമുടക്ക് പിന്‍വലിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വകാര്യ മോട്ടോര്‍ തൊഴിലാളി സംയുക്തസമരസമിതി ജൂണ്‍ 13 തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാലപണിമുടക്ക് പിന്‍വലിച്ചു. ജൂണ്‍ 11 ശനിയാഴ്ച തൊഴില്‍മന്ത്രി ബാബു ദിവാകരനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്.

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവയ്ക്കുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

യാത്രാക്കൂലി പുതുക്കി നിശ്ചയിക്കുക, കുടിശികയടക്കം ക്ഷാമബത്ത എല്ലാ തൊഴിലാളികള്‍ക്കും വിതരണം ചെയ്യുക, സമഗ്ര ഗതാഗതനയം ആവിഷ്കരിക്കുക, മോട്ടോര്‍ വാഹനതൊഴിലാളി നിയമം പരിഷ്കരിക്കുക, റൂട്ട് ദേശസാല്‍ക്കരണം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന സ്വകാര്യബസ് ജീവനക്കാരെ കെഎസ്ആര്‍ടിസിയില്‍ നിയമിക്കുക, ഓട്ടോറിക്ഷാ ഉടമകളെ നികുതിയില്‍ നിന്നൊഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരസമിതി പണിമുടക്കിന് ആഹ്വാനം നല്‍കിയിരുന്നത്. ഇതേ ആവശ്യങ്ങളുന്നയിച്ച് മുന്‍പ് രണ്ടുതവണ പണിമുടക്കിന് ആഹ്വാനം നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് അത് മാറ്റിവയ്പ്പിച്ചിരുന്നു.

ഗതാഗതമന്ത്രി എന്‍. ശക്തനാണ് ചര്‍ച്ച വിളിച്ചുചേര്‍ത്തതെങ്കിലും അദ്ദേഹത്തിന് അസുഖമായതിനാല്‍ ബാബു ദിവാകരനാണ് ചര്‍ച്ചക്കു നേതൃത്വം നല്‍കിയത്. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കുെത്തു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X