സ്മാര്‍ട്ട് കാര്‍ഡ് ആഗസ്ത് ഒന്നുമുതല്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ആഗസ്ത് ഒന്നുമുതല്‍ വിദേശഇന്ത്യക്കാര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് നിലവില്‍ വരുമെന്ന് പ്രവാസികാര്യവകുപ്പുമന്ത്രി ജഗദീഷ് ടൈറ്റ്ലര്‍ പറഞ്ഞു. വിദേശഇന്ത്യാക്കാരും വികസനവും എന്ന വിഷയത്തെക്കുറിച്ചു നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്മാര്‍ട്ട് കാര്‍ഡില്‍ എല്ലാ വിവരങ്ങളും അടങ്ങിയിട്ടുണ്ടായിരിക്കും. കേരളത്തില്‍ വിദേശ ഇന്ത്യക്കാര്‍ക്കു വേണ്ടി ഒരു എന്‍ആര്‍ഐ സിറ്റി ആരംഭിക്കുന്നതിനെക്കുറിച്ച് സംസ്ഥാനസര്‍ക്കാരുമായി ചര്‍ച്ച നടത്തും. കേന്ദ്രവുമായി സഹകരിച്ച് ചെലവ് കുറഞ്ഞ വിമാനസര്‍വീസ് തുടങ്ങുവാന്‍ തയ്യാറായി ഒരു മലേഷ്യന്‍ കമ്പനി മുന്നോട്ടുവന്നിട്ടുണ്ടെന്നും ടൈറ്റ്ലര്‍ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്