സ്മാര്‍ട്ട്സിറ്റി: മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചര്‍ച്ച നടത്തും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി ജൂണ്‍ 13 തിങ്കളാഴ്ച ചര്‍ച്ച നടത്തും. വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചര്‍ച്ച.

മന്ത്രി വക്കം പുരുഷോത്തമനും ചീഫ് സെക്രട്ടറി പാലാട്ട് മോഹന്‍ദാസും ചര്‍ച്ചയില്‍ പങ്കെടുക്കും.

സ്മാര്‍ട്ട് സിറ്റി ഇടപാടില്‍ അഴിമതിയും ക്രമക്കേടും പ്രതിപക്ഷ നേതാവ്ആരോപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച നടക്കുന്നത്. പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി നേരത്തെ പ്രസ്താവിച്ചിരുന്നു.

സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിക്കണമോയെന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ചയില്‍ തീരുമാനിക്കും.

ഇതിനിടെ സ്മാര്‍ട്ട് സിറ്റി ഇടപാടില്‍ ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയാത്ത വിധമുള്ള വ്യവസ്ഥകള്‍ ഉണ്ടാകുമെന്നും അതിന്റെ വിശദാംശങ്ങള്‍ കരാര്‍ ഒപ്പിടുന്ന വേളയില്‍ തീരുമാനിക്കുമെന്നും നോര്‍ക്ക ചെയര്‍മാന്‍ എം. എം. ഹസന്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ താല്‍പര്യം പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടു മാത്രമെ സ്മാര്‍ട്ട് സിററി സംബന്ധിച്ച ഏതു തീരുമാനവും സര്‍ക്കാര്‍ എടുക്കുകയുള്ളൂവെന്നും ഹസന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്