ഇന്ത്യന്‍ വ്യവസായിക്ക് ബ്രിട്ടീഷ് എംപയര്‍ അംഗത്വം

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: പ്രമുഖ എന്‍ആര്‍ഐ വ്യവസായിയായ രാമി രംഗാര്‍ ബ്രിട്ടീഷ് എംപയര്‍ അംഗത്വം നേടി. എലിസബത്ത് മഹാറാണിയുടെ ജന്മദിനത്തില്‍ റാണി നേരിട്ടാണ് രാമക്ക് ബഹുമതി സമ്മാനിച്ചത്.

ബിസിനസ് രംഗത്തും ബ്രിട്ടീഷ് ഏഷ്യന്‍ വിഭാഗത്തിനും നല്‍കിയ സേവനത്തിനാണ് സണ്‍ ഓയില്‍ ലിമിറ്റഡ് സിഇഒ ആയ റാമിക്ക് ബഹുമതി ലഭിച്ചത്. നേരത്തെ 40 രാജ്യങ്ങളിലേക്ക് ബ്രിട്ടന്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റിയയച്ചതിന് രാമിക്ക് രാജ്ഞി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗമായ രാമി പാര്‍ട്ടിയുടെ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സൗഹൃദം ദൃഢമാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചുവരികയാണ്.

പാകിസ്ഥാനിലെ ഗുജ്റാവാലയില്‍ ജനിച്ച രാമി ഇന്ത്യാ-പാക് വിഭജനത്തിലൂടെയാണ് ഇന്ത്യയിലെത്തിയത്. 1971ല്‍ ഇംഗ്ലണ്ടിലെത്തിയ രാമി 87ല്‍ രണ്ടു പൗണ്ടു മാത്രം മുതല്‍മുടക്കിയാണ് സീ എയര്‍ ആന്റ് ലാന്റ് എന്ന കമ്പനി ആരംഭിച്ചത്. 95ല്‍ സണ്‍ ഓയില്‍ കമ്പനിയാരംഭിച്ച രാമിയുടെ രണ്ടു കമ്പനികളും പിന്നീട് വന്‍ലാഭം നേടുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്