കശ്മീരില്‍ സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ ജൂണ്‍ 13 തിങ്കളാഴ്ചയുണ്ടായ കാര്‍ സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നു സിആര്‍പിഎഫ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു.

ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയടക്കം മൂന്നുപേര്‍ സംഭവസ്ഥലത്തുവച്ചും രണ്ടുപേര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയിലും മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമായതു കൊണ്ട് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പിനു സമീപം രാവിലെ 11.30ഓടെ ആര്‍ഡിഎക്സ് നിറച്ചിരുന്ന കാര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇതിനു സമീപം ഒരു സര്‍ക്കാര്‍ സ്കൂളുമുണ്ട്. ഒരു ട്രക്കില്‍ വച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ആദ്യം കരുതിയതെങ്കിലും കാര്‍ സ്ഫോടനമാണ് അപകടകാരണമെന്ന് പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.

സിആര്‍പിഎഫ് ക്യാമ്പായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നു കരുതുന്നു. ട്രക്കിലെ ഡ്രൈവറുടെ കാബിനില്‍ നിന്നും രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ സിആര്‍പിഎഫ് യൂണിഫോമായിരുന്നു ധരിച്ചിരുന്നത്.

സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തീവ്രവാദി സംഘടനയായ ഹിസ്ബുള്‍ മുജാഹുദ്ദീനാണ് സംഭവത്തിനു പിന്നിലെന്നു കരുതുന്നതായി സുരക്ഷാഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്