സിപിഎം: അന്വേഷണത്തിന് കമ്മിഷനുകള്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎം മലപ്പുറം സംസ്ഥാന സമ്മേളനത്തിലുണ്ടായ വിഭാഗീയ പ്രവര്‍ത്തനങ്ങളെ കുറിച്ചും പാര്‍ട്ടി യോഗങ്ങളുടെയും സമ്മേളനങ്ങളുടെയും വാര്‍ത്തകള്‍ ചോര്‍ന്നതിനെ കുറിച്ചും അന്വേഷിക്കുന്നതിന് കമ്മിഷനുകളെ നിയോഗിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു.

പാര്‍ട്ടിയിലുണ്ടായ വിഭാഗീയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലൊളി മുഹമ്മദ് കുട്ടി കണ്‍വീനറായ മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്. എ. വിജയരാഘവന്‍ ഇ. പി. ജയരാജന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. പാര്‍ട്ടി വാര്‍ത്തകള്‍ ചോരുന്നതിനെ കുറിച്ച് കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരന്‍ ചെയര്‍മാനും സെക്രട്ടറിയേറ്റംഗം എ. കെ. ബാലന്‍ അംഗവുമായുള്ള കമ്മിറ്റിയും അന്വേഷണം നടത്തും.

കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ നടക്കാന്‍ പാടില്ലാത്ത ചിലതെല്ലാം മലപ്പുറം സംസ്ഥാന സമ്മേളനത്തിലുണ്ടായതായി പിണറായി പറഞ്ഞു. സമ്മേളന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കുന്ന സ്ഥിതിവിശേഷമുണ്ടായതായി അദ്ദേഹം വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്