രാജി: അന്തിമതീരുമാനം ചൊവ്വാഴ്ചയുണ്ടാകും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) എംഎല്‍എമാരെ രാജി വയ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ജൂണ്‍ 14 ചൊവ്വാഴ്ച ഉണ്ടാകും.

ഒമ്പത് എംഎല്‍എമാരോട് ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്താന്‍കെ.കരുണാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാവും രാജിക്കാര്യത്തില്‍ കരുണാകരന്‍ അന്തിമ തീരുമാനം എടുക്കുക.

ഒമ്പത് എംഎല്‍എമാര്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന് കരുണാകനെ അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്‍. ഡി. അപ്പച്ചന്‍, രാധാരാഘവന്‍, പി. അപ്പച്ചന്‍, എന്‍. ഡി. ചന്ദ്രമോഹന്‍, എം. എ. ചന്ദ്രശേഖരന്‍, എം. പി. ഗംഗാധരന്‍, ഡി. സുഗതരന്‍, മാലേത്ത് സരളാദേവി എന്നിവരാണ് രാജി സന്നദ്ധത അറിയിച്ചിട്ടുള്ളത്. രാജിവയ്ക്കുന്നതു സംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും കരുണാകരന്‍ ആവശ്യപ്പെട്ടാല്‍ ശോഭനാ ജോര്‍ജും രാജിക്ക് തയ്യാറാകുമെന്നാണ് അറിയുന്നത്.

നാഷണല്‍ കോണ്‍ഗ്രസിന്റെ അംഗത്വ വിതരണം തുടങ്ങിക്കഴിഞ്ഞു. അംഗത്വം സ്വീകരിക്കുന്നതോടെ എംഎല്‍എമാരെ രാജി വയ്പിക്കാനാണ് നീക്കം നടക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്