നേതാക്കളെ ഒതുക്കുന്നത് പാര്‍ട്ടി നയമല്ല: പിണറായി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പാര്‍ട്ടി നേതാക്കളെ ഒതുക്കുന്നത് സിപിഎമ്മിന്റെ നയമല്ലെന്ന് പിണറായി വിജയന്‍. നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയെടുക്കുന്ന നടപടികള്‍ അവര്‍ക്ക് തെറ്റ് തിരുത്താനുള്ള മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും തഴയപ്പെട്ട ആളുകള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇപ്പോഴും ഉണ്ട്. അവര്‍ പാര്‍ട്ടിക്ക് അവരുടേതായ സംഭാവനകള്‍ നല്‍കുന്നുമുണ്ട്.

മലപ്പുറം സമ്മേളനത്തില്‍ ഉണ്ടായ വിഭാഗീയ പരിഹരിക്കാന്‍ ശ്രമം തുടരുന്നു. ഒരു തീരുമാനത്തോടെ അത് അവസാനിക്കില്ല. ഏതെങ്കിലും ആളുകളെ പുറത്താക്കുന്നത് വിഭാഗീയതയല്ല. പാര്‍ട്ടി സെക്രട്ടേറിയറ്റ് രൂപീകരണത്തില്‍ വിഭാഗീയത ഉണ്ടായിട്ടുമില്ല.

ഭൂരിപക്ഷ തീരുമാനം അംഗീകരിക്കലാണ് പാര്‍ട്ടിയുടെ നയം. മനുഷ്യ സഹജമായ തെറ്റുകള്‍ ആര്‍ക്കും ഉണ്ടാകാം. സിപിഎം മനുഷ്യരുടെ പാര്‍ട്ടിയാണ്. സംസ്ഥാന കമ്മിറ്റിയിലെ വിവരങ്ങള്‍ ചോര്‍ന്നതിനെപ്പറ്റി അന്വേഷിക്കും. ഇതിന് മാധ്യമപ്രവര്‍ത്തകരെ സാക്ഷികളാക്കില്ല.

അഴീക്കോട്, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ സിപിഎമ്മിന്റെ വന്‍ വിജയം ന്യൂനപക്ഷങ്ങളുടെ സഹായത്തോടെ ഉണ്ടായതാണ്. സിപിഎമ്മിനെ സഹായിക്കുന്ന മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസും യുഡിഎഫും ശ്രമിക്കുന്നത്. ഇത് അപകടകരമാണ്.

ഉപതരെഞ്ഞെടുപ്പുകളില്‍ ബിജെപി-ആര്‍എസ്എസ് വോട്ട് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. വര്‍ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നയമാണ് യുഡിഎഫിന്റേത്. അവര്‍ക്കെതിരെ നടപടിയെടുക്കാതെ സിപിഎമ്മിനൊപ്പം വരുന്ന മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് നാടിന് ഗുണകരമാകില്ല.

നെല്ല് സംഭരണം നടത്തിയ സഹകരണ സംഘങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും പിണറായി ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്