അച്യുതാനന്ദന്‍ നമ്പര്‍ വണ്‍: പിണറായി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പുതിയ സെക്രട്ടറിയേറ്റ് രൂപീകരണം വി. എസ്. അച്യുതാനന്ദനെ ഒരു തരത്തിലും ക്ഷീണിപ്പിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

വി. എസ്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നമ്പര്‍ വണ്‍ ആണ്. കേരളത്തിലെ ഞങ്ങളുടെ ഏറ്റവു സമുന്നതനായ നേതാവാണ് അദ്ദേഹം. അങ്ങനെയിരിക്കെ അദ്ദേഹം ക്ഷീണിതനായോ എന്ന ചോദ്യം എങ്ങനെയാണ് ഉയരുന്നത്?- വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

സെക്രട്ടറിയേറ്റില്‍ നിന്ന് എസ്. ശര്‍മയെയും എം. ചന്ദ്രനെയും പുറത്താക്കിയതിന്റെ കാരണമെന്താണെന്ന് പിണറായി വ്യക്തമാക്കിയില്ല. വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇരുവരും പുതിയ സെക്രട്ടറിയേറ്റിലില്ലെന്ന് പിണറായി ആവര്‍ത്തിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്