രാജ്യസഭ: തനിക്ക് വീഴ്ച പറ്റിയെന്ന് പിണറായി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതില്‍ തനിക്ക് വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ഉപതിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കാരണം രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് കൂടിയാലോചന നടത്താന്‍ കഴിഞ്ഞില്ല. അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ തന്റേതാണെന്ന് പിണറായി പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന കമ്മിറ്റി യോഗം സംബന്ധിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പുറത്തുവന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്ന് പിണറായി പറഞ്ഞു. ഇ. പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായെന്ന് വാര്‍ത്തയുണ്ടായിരുന്നു. അങ്ങനെയൊരു വിമര്‍ശനവും യോഗത്തിലുണ്ടായിട്ടില്ല. അതേ സമയം ശര്‍മയ്ക്കെതിരെ വിര്‍ശനമുണ്ടായോന്നെ ചോദ്യത്തില്‍ നിന്ന് പിണറായി ഒഴിഞ്ഞുമാറി.

മലപ്പുറം സംസ്ഥാന സമ്മേളനത്തിന്റെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചുവെന്നും ആ രേഖ പോളിറ്റ് ബ്യൂറോയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണെന്നും പിണറായി അറിയിച്ചു.

സെക്രട്ടറിയേറ്റിലേക്ക് ഒരു സീറ്റ് ഒഴിച്ചിട്ടത് കേരളത്തിന്റെ പ്രതേ.ക സാഹചര്യത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്