യുഡിഎഫ് നേതൃയോഗം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി യോഗം തുടങ്ങി. ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം നടക്കുന്നത്.

കൂത്തുപറമ്പ്, അഴീക്കോട് ഉപതിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷമുള്ളആദ്യ യുഡിഎഫ് യോഗമാണിത്. ഉപതിരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിയായിരിക്കുംയോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനും മുസ്ലീംലീഗിനുമിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്.

യുഡി എഫിന്റെ ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തേക്കും. യുഡി എഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മ്മപരിപാടികള്‍തയ്യാറാക്കുന്നതിനായി രൂപീകരിച്ച എം.എം.ഹസ്സന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്