സോണിയ റഷ്യന്‍ സന്ദര്‍ശനം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

മോസ്കോ: പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്റെ ക്ഷണമനുസരിച്ച് റഷ്യയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ഊഷ്മളമായ സ്വീകരണം. റഷ്യന്‍ വിദേശകാര്യ ഉപമന്ത്രിയും റെയില്‍വെ ഉപമന്ത്രിയും ചേര്‍ന്ന് സോണിയയെ ന്യൂക്കോവോ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

നാലു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനിടയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍, പ്രധാനമന്ത്രി മിഖായേല്‍ ഫ്രോഡ്കോവ് എന്നിവരുമായി സോണിയ ചര്‍ച്ചകള്‍ നടത്തും. ജൂണ്‍ 13 തിങ്കളാഴ്ച മോസ്കോവിലെ ചരിത്രപ്രധാനമായ വ്ലാഡിമിര്‍ സന്ദര്‍ശിക്കുന്ന സോണിയ ഇവിടെ വച്ചാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സോണിയയുടെ ബഹുമാനാര്‍ത്ഥം ഇവിടെ നടക്കുന്ന ഒരു ചടങ്ങിലും സോണിയ പങ്കെടുക്കും.

വിദേശകാര്യവകുപ്പുമന്ത്രി നട്വര്‍ സിംഗും സോണിയക്കൊപ്പമുണ്ട്. ഇന്ത്യ-റഷ്യ സൗഹൃദബന്ധം ശക്തമാക്കാന്‍ സോണിയയുടെ റഷ്യന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ കന്‍വാള്‍ സിബല്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്