പണിമുടക്ക്: തോട്ടം തൊഴിലാളി ചര്‍ച്ച പരാജയപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ പണിമുടക്ക് ഒഴിവാക്കാന്‍ തൊഴില്‍മന്ത്രി ബാബു ദിവാകരന്‍ തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ജൂണ്‍ 15 ബുധനാഴ്ച മുതല്‍ തേയില, എണ്ണ, കാപ്പി തുടങ്ങിയ എല്ലാ മേഖലകളിലെയും തൊഴിലാളികള്‍ പണിമുടക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മന്ത്രി ഇവരുമായി ചര്‍ച്ച നടത്തിയത്.

ശമ്പളപരിഷ്കരണം നടപ്പാക്കുക, 2002ന് ശേഷമുള്ള ഡി.എ പുനസ്ഥാപിക്കുക, തൊഴിലാളികള്‍ക്ക് നേരെയുണ്ടായ അച്ചടക്കനടപടി പിന്‍വലിക്കുക, ചെറുകിട തോട്ടമുടമകള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.

മന്ത്രിയുമായി ജൂണ്‍ 13 തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് ചര്‍ച്ച നടത്തിയത്. വൈകീട്ട് ആറുമണിക്കു ശേഷം ഒരു തവണ കൂടി ചര്‍ച്ച നടക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്