ജിന്ന പ്രശ്നം: മാപ്പു പറയില്ലെന്ന് അദ്വാനി

  • Posted By:
Subscribe to Oneindia Malayalam

ഹരിദ്വാര്‍: ജിന്നയെക്കുറിച്ചു നടത്തിയ പ്രസ്താവനയുടെ പേരില്‍ അദ്വാനി മാപ്പു പറയണമെന്ന വിഎച്ച്പിയുടെ ആവശ്യം അദ്ദേഹം നിരാകരിച്ചതായി റിപ്പോര്‍ട്ട്. തനിക്കു പറയാനുളളത് താന്‍ പറഞ്ഞുവെന്ന് അദ്വാനി പേജ്വാര്‍ മഠാധിപതി സ്വാമി വിശ്വേശ് തീര്‍ത്ഥയോടു പറഞ്ഞതായി അറിയുന്നു. ജൂണ്‍ 14 ചൊവ്വാഴ്ച വിഎച്ച്പിയുടെ കേന്ദ്രഉപദേശകസമിതി യോഗത്തിനിടക്ക് സ്വാമി അദ്വാനിക്കു ഫോണ്‍ ചെയ്തപ്പോഴാണ് അദ്വാനി തന്റെ നിലപാടു വ്യക്തമാക്കിയത്.

രാമരഥയാത്ര കൊണ്ട് ഹിന്ദുത്വത്തിന് അദ്വാനി ഏറെ സംഭാവന നല്‍കിയെന്നു പറഞ്ഞ് അദ്വാനിക്കെതിരായി പ്രമേയം പാസാക്കുന്നതില്‍ നിന്നും വിശ്വ ഉള്‍പ്പെട്ട സന്ന്യാസിമാര്‍ വിഎച്ച്പിയെ തടഞ്ഞിരുന്നു. അദ്വാനിക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതെത്തുടര്‍ന്നാണ് വിശ്വേശ് അദ്വാനിയോട് മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ബിജെപി ഈ ആവശ്യം തള്ളിക്കളയുകയാണെന്നും അദ്വാനി പാര്‍ട്ടി പ്രസിഡന്റും ലോക്സഭയിലെ പ്രതിപക്ഷനേതാവുമായി തുടരുമെന്നും പാര്‍ട്ടി വക്താവ് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്