കൊല്‍ക്കത്തയില്‍14 പേര്‍ കല്‍ക്കരി ഖനിക്കുള്ളിലകപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ കൊല്‍ക്കത്തയിലെ സൗന്ദ ഖനിക്കുള്ളില്‍ 14 പേര്‍ അകപ്പെട്ടു. ഇവരില്‍ 12 പേര്‍ പ്രായപൂര്‍ത്തിയാവാത്തവരും രണ്ടു പേര്‍ സൂപ്പര്‍വൈസര്‍മാരുമാണ്.

ഖനിയുടെ മേല്‍ക്കൂര ഇടിഞ്ഞുവീഴുകയും വെളളം ഖനിക്കുള്ളിലേക്ക് ഇരച്ചുകയറുകയും ചെയ്തതോടെയാണ് ഇവര്‍ ഖനിക്കുള്ളില്‍ അകപ്പെട്ടത്.

ഇവരെ രക്ഷപ്പെടുത്താനാവുമോയെന്നതിനെ പറ്റി അധികൃതര്‍ക്കും ഉറപ്പില്ല. വായുസഞ്ചാരമുള്ള ഒരു ഗ്യാലറി ഖനിക്കുള്ളിലുണ്ടെന്നും ഇവിടെയെത്തിപ്പെട്ടാല്‍ രക്ഷപ്പെടാനാവുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്