രാജി: എംഎല്‍എമാര്‍ ബുധനാഴ്ച മുരളിയെ കാണും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ് എംഎല്‍എഎമാരുടെ രാജി സംബന്ധിച്ച ചര്‍ച്ച ജൂണ്‍ 15 ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരത്തുള്ള എംഎല്‍എമാര്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മുരളീധരനുമായി ബുധനാഴ്ച ചര്‍ച്ച നടത്തും.

മുരളിയുമായുള്ള ചര്‍ച്ചക്കു ശേഷം വെള്ളിയാഴ്ചയാണ് ഇവര്‍ കെ. കരുണാകരനുമായി ചര്‍ച്ച നടത്തുക. ചൊവ്വാഴ്ച വൈകുന്നേരം എംഎല്‍എമാര്‍ കരുണാകരനുമായി ചര്‍ച്ച നടത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും അദ്ദേഹം ഗുരുവായൂര്‍ക്ക് പോയതിനാല്‍ കൂടിക്കാഴ്ച നടന്നിരുന്നില്ല. വ്യാഴാഴ്ച വൈകീട്ടാണ് കരുണാകരന്‍ തിരുവന്തപുരത്ത് തിരിച്ചെത്തുന്നത്.

രാജിവയ്ക്കാന്‍ അല്പസമയം കൂടി വേണമെന്ന ആവശ്യം ചില എംഎല്‍എംമാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. മണ്ഡലങ്ങളുടെ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണിതെന്നാണ് എംഎല്‍എമാരുടെ വിശദീകരണം.

അതേ സമയം രാജിക്കു ശേഷം എന്തായിരിക്കും സ്ഥിതിയെന്ന കാര്യത്തില്‍ തികഞ്ഞ അനിശ്ചിതത്വത്തിലാണ് എംഎല്‍എമാര്‍. രാജിക്കു ശേഷം ഉപതിരഞ്ഞെടുപ്പ് നടത്താതിരുന്നാല്‍ എന്താണ് ഫലത്തില്‍ പ്രയോജനമെന്ന ചോദ്യം അവരില്‍ പലരും ഉന്നയിക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പുണ്ടായാലും എല്‍ഡിഎഫുമായി ധാരണയുണ്ടാക്കാനായില്ലെങ്കില്‍ രാജി തിരിച്ചടിയില്‍ കലാശിക്കുമോയെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്