161255.82 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നെല്ല് സംഭരണം തുടങ്ങിയ ശേഷം 161255.82 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംഭരണം മറ്റേത് കാലത്തേക്കാളും കാര്യക്ഷമമായാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു സംബന്ധിച്ച വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണ്. 45,000 ടണ്‍ നെല്ല് സംഭരിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കും.

നിശ്ചിതസമയത്ത് രജിസ്റര്‍ ചെയ്ത സംഘങ്ങളില്‍ നിന്ന് മാത്രമേ നെല്ല് സംഭരിക്കാനാവൂ. തമിഴ്നാട്ടില്‍ കുറഞ്ഞ വിലക്ക് കിട്ടുന്ന നെല്ല് അത് വാങ്ങിക്കൊണ്ട് വന്ന് ഏഴ് രൂപയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ല. നിശ്ചിതസമയത്തിനുള്ളില്‍ രജിസ്റര്‍ ചെയ്യാന്‍ കഴിയാതെ പോയ കര്‍ഷകരുണ്ടാവാമെങ്കിലും അവരെ സഹായിക്കാന്‍ തുനിഞ്ഞാല്‍ തട്ടിപ്പുകാര്‍ക്ക് അത് ഗുണകരമാവും.

2004-2005 ല്‍ 17 കോടി രൂപയാണ് നെല്ല് സംഭരണത്തിനായി ചെലവഴിച്ചു. സംഭരണത്തിന്റെ ഒമ്പത് കൊല്ലത്തെ ചരിത്രത്തില്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് 72 ലക്ഷം രൂപ ചെലവഴിച്ച അനുഭവവുമുണ്ട്.

സഹകരണ സംഘങ്ങള്‍ക്ക് നെല്ലിന് കിലോക്ക് ഏഴര രൂപയില്‍ കൂടുതല്‍ നല്‍കാനാവില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്