ശങ്കരരാമന്‍ വധക്കേസിലെ വാദം കേള്‍ക്കല്‍ മാറ്റി

  • Posted By:
Subscribe to Oneindia Malayalam

കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസിലെ വാദം കേള്‍ക്കല്‍ ചെന്നൈയിലെ സെഷന്‍സ് കോടതി ജൂലൈ 12ലേക്കു മാറ്റി. കാഞ്ചി മഠാധിപതിമാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്നു പരിഗണിക്കുമെന്ന് സെഷന്‍സ് കോടതി ജഡ്ജി എം.ജി അക്ബര്‍ അലി അറിയിച്ചു.

കേസില്‍ ജാമ്യം നേടിയ ജയേന്ദ്ര സരസ്വതിയും വിജയേന്ദ്രസരസ്വതിയും കോടതിയില്‍ ഹാജരായിരുന്നു. കേസിലുള്‍പ്പെട്ട 24 പേരില്‍ വിജയേന്ദ്രയുടെ സഹോദരനായ രഘുവും കാഞ്ചി മഠം മാനേജര്‍ സുന്ദരേശയ്യരും കോടതിയില്‍ ഹാജരായിരുന്നില്ല. ഇതിന്റെ പേരില്‍ ഇവര്‍ക്ക് വാറന്റയക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ തങ്ങളുടെ ജാമ്യവ്യവസ്ഥ പ്രകാരം കോയമ്പത്തൂരും വില്വപുരത്തും പൊലീസ് സ്റേഷനില്‍ ഹാജരായി ഒപ്പുവയ്ക്കതേണ്ടതു കൊണ്ട് ഹാജരാവാന്‍ സാധിക്കില്ലെന്നറിയിച്ച് അവര്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം വക്കീല്‍ കോടതിയെ അറിയിച്ചു.

അതിനിടെ മഠം കണക്കുകളില്‍ തിരിമറി നടത്തിയ കേസില്‍ വിജയന്ദ്രസരസ്വതിക്കും സുന്ദരേശയ്യര്‍ക്കും രഘുവിനും സെഷന്‍സ് കോടതി ജഡ്ജി ജാമ്യമനുവദിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്