ബെന്‍സനും ബെന്‍സിക്കും ഇപ്പോഴും തൊട്ടുകൂടായ്മ

  • Posted By: Super
Subscribe to Oneindia Malayalam

ചാത്തന്നൂര്‍: എച്ച്ഐവി ബാധിതരായ ബെന്‍സനും ബെന്‍സിക്കും പുതിയ സ്കൂളിലും തൊട്ടുകൂടായ്മ.

ഈ വര്‍ഷം ആദിച്ചനല്ലൂര്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠനമാരംഭിച്ച ബെന്‍സണേയും ബെന്‍സിയേയും മറ്റു കുട്ടികളുടെ രക്ഷിതാക്കളുടെ എതിര്‍പ്പു മൂലം ക്ലാസ് മുറിയില്‍ പ്രത്യേകബഞ്ചില്‍ ഇരുത്തി പഠിപ്പിക്കാന്‍ തുടങ്ങി.

ജൂണ്‍ ഒന്നിന് സ്കൂള്‍ തുറന്നെങ്കിലും ബെന്‍സണും ബെന്‍സിയും അന്ന് സ്കൂളില്‍ വന്നിരുന്നില്ല. മൂന്നാംതീയതിയാണ് അവര്‍ സ്കൂളിലെത്തിയത്. ഇതെത്തുടര്‍ന്ന് മറ്റു കുട്ടികളുടെ രക്ഷിതാക്കള്‍ എത്തി ഇരുവരെയും മാറ്റിയിരുത്തി പഠിപ്പിക്കണമെന്നും അല്ലെങ്കില്‍ തങ്ങളുടെ കുട്ടികളുടെ ടിസി തരണമെന്നും അധ്യാപകരോട് ആവശ്യപ്പെട്ടു.

ഇതെത്തുടര്‍ന്നാണ് ഇവര്‍ക്ക് അതേ ക്ലാസ് മുറിയില്‍ തന്നെ പ്രത്യേകം ബെഞ്ചു നല്‍കിയത്. മുകളില്‍ നിന്നുള്ള ഉത്തരവില്ലാതെ കുട്ടികളെ പറഞ്ഞയക്കാന്‍ പറ്റില്ലെന്നും അധ്യാപകര്‍ വ്യക്തമാക്കി.

ഇതിനു മുന്‍പു പഠിച്ചിരുന്ന കൈതക്കുഴി സര്‍ക്കാര്‍ സ്കൂളില്‍ പ്രത്യേകം മുറിയിലായിരുന്നു ഈ കുട്ടികളുടെ പഠനം. മാതാപിതാക്കളില്‍ നിന്നാണ് ഇവര്‍ക്ക് എച്ച്ഐവി ബാധയുണ്ടായത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്