തരിശുഭൂമികളില്‍ കൃഷിക്ക് പദ്ധതി: മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ തരിശുഭൂമികളില്‍ പാട്ടസമ്പ്രദായത്തിലൂടെ കൃഷി നടത്താനുള്ള പദ്ധതി ആവിഷ്കരിക്കുമെന്ന് കൃഷിമന്ത്രി കെ.ആര്‍.ഗൗരിയമ്മ അറിയിച്ചു.

പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വിധത്തിലാവും ഈ പദ്ധതിനടപ്പാക്കുക. 5 കോടി രൂപ ഇതിനായി ചെലവഴിക്കും. അമ്പതിനായിരംകുടുംബങ്ങള്‍ക്ക് 20 കോഴി കുഞ്ഞുങ്ങളെ വീതം നല്‍കുന്ന പുതിയ പദ്ധതിയുംസര്‍ക്കാര്‍ നടപ്പാക്കും.

നെല്‍വയലുകള്‍ അനുമതിയില്ലാതെ നികത്തുന്ന പ്രവണത കൂടിവരുകയാണെങ്കിലുംഇത് തടയുന്നതില്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. ഇതിലെ പഴുതുകളടയ്ക്കാന്‍ഭൂവിനിയോഗ കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്