കെപിസിസി പ്രസിഡന്റിനെ സോണിയ നിശ്ചയിക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കെപിസിസി ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച ഒറ്റവരി പ്രമേയം കെപിസിസി യോഗം പാസാക്കി.

കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാനും സോണിയയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 18 ശനിയാഴ്ച ചേര്‍ന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളുടെ യോഗത്തില്‍ സി. വി. പത്മരാജനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഏകകണ്ഠമായാണ് പാസാക്കിയതെന്ന് സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കൃഷ്ണസ്വാമി വാര്‍ത്താലേഖകരെ അറിയിച്ചു.

യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ. കെ. ആന്റണി, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, രമേശ് ചെന്നിത്തല, വയലാര്‍ രവി തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു.

14 ഡിസിസികളും പുനസംഘടിപ്പിക്കണമെന്ന ആവശ്യവും യോഗത്തിലുണ്ടായി. കെപിസിസി വൈസ് പ്രസിഡന്റ് എ. സി. ജോസാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. കെപിസിസി പ്രസിഡന്റിനെ നിശ്ചയിച്ചതിനു ശേഷമേ ശേഷമേ ഡിസിസി പുനസംഘടന നടക്കുകയുള്ളൂ.

കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ രമേശ് ചെന്നിത്തലക്കാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്. ഇതു സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയുണ്ടായിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്