കരിമണല്‍: സമവായം പ്രഹസനമെന്ന് സുധീരന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കരിണല്‍ ഖനനത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ സമവായം ഉണ്ടെന്ന് പറയുന്നത് പ്രഹസനമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ പറഞ്ഞു.

എതിര്‍പ്പുകളെ അവഗണിച്ച് ഖനനം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങിയാല്‍തന്റെ നിലപാട് അപ്പോള്‍ പ്രഖ്യാപിക്കുമെന്ന് സുധീരന്‍ വ്യക്തമാക്കി.

എന്തും പണം കൊടുത്ത് വിലയ്ക്കു വാങ്ങാം എന്ന മട്ടിലാണ് കരിമണല്‍ ലോബിയുടെ നീക്കം. തട്ടിക്കൂട്ടിയ സമവായവും ധാരണയും സര്‍ക്കാരിന് വിനയാകും. കരിമണല്‍ ഖനനവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ സര്‍ക്കാരിന്റെ വിശ്വാസ്യതയെ അത് ബാധിക്കും. യുഡിഎഫ് സര്‍ക്കാര്‍ എന്നെന്നേക്കുമില്ലാതാകുന്നതിനും അത് വഴിവയ്ക്കും- സുധീരന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്