മുല്ലപ്പള്ളി ഇടഞ്ഞു; മത്സരിക്കാനൊരുങ്ങി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ ഏകപക്ഷീയമായി തിരഞ്ഞെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി നേതൃത്വവുമായി ഇടഞ്ഞു. കെപിസിസി പ്രസിഡന്റ് മത്സരിക്കാനും അദ്ദേഹമൊരുങ്ങി.

പ്രസിഡന്റിനെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുന്ന ചുമതല കോണ്‍ഗ്രസ് അധ്യക്ഷ സോണായാഗാന്ധിക്ക് വിട്ടുകൊണ്ടുള്ള പ്രമേയം കെപിസിസി യോഗത്തില്‍ അവതരിപ്പിക്കുന്നതിന് മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തുടര്‍ന്ന് സി. വി. പത്മരാജനാണ് പ്രമേയം അവതരിപ്പിച്ചത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കെപിസിസിയുടെയും ഹൈക്കമാന്റിന്റെയും നിലപാടാണ് മുല്ലപ്പള്ളിയ ചൊടിപ്പിച്ചത്. താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെയും എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെയും അദ്ദേഹം അറിയിക്കുകയും ചെയ്തു.

ഹൈക്കമാന്റ് നിര്‍ദേശിക്കുന്നയാളെ പ്രസിഡന്റായി കെപിസിസി തിരഞ്ഞെടുക്കുന്നതിലോ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ചുമതല ഹൈക്കമാന്റിന് വിടുന്നതിലോ എതിര്‍പ്പില്ലെന്നു വ്യക്തമാക്കിയ മുല്ലപ്പള്ളി ഹൈക്കമാന്റ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ ചിലര്‍ നടത്തിയ പ്രചാരണത്തില്‍ പ്രതിഷേധിച്ചാണ് ഇടഞ്ഞത്. കെപിസിസിക്ക് പൂര്‍ണസ്വീകാര്യനായി ആരെയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്