കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖനനപ്രശ്നത്തില്‍ പിടിവാശിയില്ല: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണല്‍ ഖനനത്തെ എതിര്‍ക്കുന്ന എല്ലാവരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. സുതാര്യമായ ചര്‍ച്ചയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കും.

മതപ്രീണനം പാടില്ലെന്ന യൂത്ത്കോണ്‍ഗ്രസ് പ്രസ്താവനയോടു പ്രതികരിക്കവെമതമേലധ്യക്ഷന്മാരെ സാഹചര്യങ്ങള്‍ പരിഗണിച്ച് ചിലപ്പോള്‍ അങ്ങോട്ടുപോയി കാണേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായല്ലാ, സര്‍ക്കാരിന്റെ പ്രതിനിധിയായാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ പരസ്യപ്രസ്താവന നടത്തിയ നേതൃത്വത്തിനെതിരെ നടപടി ആവശ്യമില്ല. യൂത്ത്കോണ്‍ഗ്രസിനോടു പരിഭവവുമില്ല.

യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു എന്നിവര്‍ക്ക് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്യ്രമുണ്ട്. കോണ്‍ഗ്രസൊരു ജനാധിപത്യ പാര്‍ട്ടിയാണ്. ഇതൊരു കുടുംബകമ്പനിയോ സ്വകാര്യ കമ്പനിയോ അല്ല. ആര്‍ക്കും അഭിപ്രായം പറയാം.

തടവുകാരെ വിട്ടയക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യയുമായി ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഗവര്‍ണറുടെ അഭിപ്രായത്തോടു പൂര്‍ണമായി യോജിപ്പില്ല.

ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നോട്ടീസ് നല്‍കിയത് സര്‍ക്കാര്‍ തീരുമാനമനുസരിച്ചാണ്. അതുവേണ്ടിയിരുന്നില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷേ സര്‍ക്കാര്‍ തീരുമാനങ്ങളാണ് സംസ്ഥാനത്തു നടപ്പാക്കുന്നത്, വ്യക്തിപരമായ അഭിപ്രായങ്ങളല്ല.

സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ പ്രതിപക്ഷവുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ട്. പദ്ധതി വരുന്നതിലല്ലാ, പദ്ധതിക്കായുളള വ്യവസ്ഥകളിലാണ് അവര്‍ക്ക് എതിര്‍പ്പുള്ളത്. വസ്തുതകള്‍ മനസിലാക്കാതെയാണ് സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് പ്രതിപക്ഷനേതാവ് ആരോപണങ്ങളുന്നയിക്കുന്നത്. ദുബായില്‍ ഇന്റര്‍നെറ്റ് സിറ്റി ചെന്നുകണ്ടാല്‍ ഇതു മാറും.

ആലുവ തൃക്കുന്നത്ത് യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X