നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂണ്‍ നാല് തിങ്കളാഴ്ച ആരംഭിക്കും. ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രപതി നിയമസഭയെ അഭിസംബോധന ചെയ്യുന്ന സമ്മേളനമാണിത്.

ജൂണ്‍ 18ാ-ാം തിയതി രാവിലെ 9.15നാണ് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം നിയമസഭയെ അഭിസംബോധന ചെയ്യുന്നത്. സമ്മേളനം 19 ദിവസം നീണ്ടുനില്‍ക്കും.

അന്തരിച്ച എംഎല്‍എ ടി. കെ. ബാലന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടായിരിക്കും നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. ആറ് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കി മാറ്റുന്നതിനുള്ള ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും.

കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ കടുത്ത വിമര്‍ശനങ്ങളായിരിക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സഭയില്‍ നേരിടേണ്ടിവരിക. സ്മാര്‍ട്ട് സിറ്റി, കരിമണല്‍ ഖനനം തുടങ്ങിയ പ്രശ്നങ്ങള്‍ സഭയെ ശബ്ദമുഖരിതമാക്കും. സ്വാശ്രയ കോളജ് ഫീസിനെ ചൊല്ലി നടന്നുവരുന്ന വിദ്യാര്‍ഥി സമരം സഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും കടുത്ത തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്