കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ അഞ്ച് ടിആര്‍എസ് മന്ത്രിമാര്‍ രാജിവച്ചു

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ നിന്നും തെലുങ്കാന രാഷ്ട്ര സമിതിയുടെ നാല് മന്ത്രിമാര്‍ രാജിവച്ചു.

ടി. ഹരിഷ്റാവു, എ. ചന്ദ്രശേഖര്‍, ക്യാപ്റ്റന്‍ ലക്ഷ്മികാന്തറാവു, വിജയരാമറാവു എന്നിവര്‍ ഗവര്‍ണര്‍ സുശില്‍കുമാറിനെ കണ്ട് രാജി നല്‍കി. യുഎസ് സന്ദര്‍ശനം നടത്തിവരുന്ന മറ്റൊരു തെലുങ്കാന രാഷ്ട്ര സമിതി മന്ത്രി എന്‍. നരസിംഹ റെഡ്ഢി തന്റെ രാജിക്കത്ത് രാജ്ഭവനിലേക്ക് ഫാക്സ് സന്ദേശമായി അയച്ചു.

അതേ സമയം തെലുങ്കാന രാഷ്ട്ര സമിതിയുടെ മുതിര്‍ന്ന മന്ത്രിയായ എസ്. സന്തോഷ് റെഡ്ഢി രാജിവയ്ക്കാനുള്ള പാര്‍ട്ടി നിര്‍ദേശം തള്ളി.

തെലുങ്കാന രാഷ്ട്ര സമിതി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമോയെന്ന് അറിവായിട്ടില്ല. ആന്ധ്രയില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കു തന്നെ ഭൂരിപക്ഷമുണ്ട്.

തെലുങ്കാന രാഷ്ട്ര സമിതിയുടെ മന്ത്രിമാര്‍ രാജിവച്ചില്ലെങ്കില്‍ വെടിയുണ്ടകളെ നേരിടേണ്ടി വരുമെന്ന് നക്സലൈറ്റുകള്‍ ഭീഷണിയുയര്‍ത്തിയ സാഹചര്യത്തിലാണ് രാജി. ഞായറാഴ്ച കേന്ദ്ര തൊഴില്‍ മന്ത്രിയും തെലുങ്കാന രാഷ്ട്ര സമിതി നേതാവുമായ കെ. ചന്ദ്രശേഖര്‍റാവു മറ്റ് നേതാക്കളുമായി ദില്ലിയില്‍ ചര്‍ച്ച നടത്തിയിരുന്നു.

പ്രത്യേക തെലുങ്കാന സംസ്ഥാനം എന്ന ആവശ്യം കൈവരിക്കുന്നതില്‍ ടിആര്‍എസ് പരാജയപ്പെട്ട സാഹചര്യത്തിലാണ് അവര്‍ക്കെതിരെ നക്സലൈറ്റുകള്‍ ഭീഷണിയുയര്‍ത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X