എന്‍സിഐ പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്
തൃശൂര്‍: പകര്‍ച്ചവ്യാധികള്‍ക്കെതിരി കോര്‍പറേഷന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ സെക്രട്ടറിയെ ഉപോധിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് ഇന്ദിര പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ചാത്തിച്ചാര്‍ജ് നടത്തി. ജില്ലാ നേതാക്കളുള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു.
ജൂലായ് 25 തിങ്കളാഴ്ച രാവിലെ 11.30 നാണ് സംഭവം നടന്നത്. മേയറുടെ ഓഫീസിനു മുന്നില്‍ സമരം നടത്താനെത്തിയ മുപ്പതോളം പ്രവര്‍ത്തകര്‍ മേയറില്ലാത്തതിനാല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതോടെ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം പ്രവര്‍ത്തകരെ ലാത്തികൊണ്ട് തലങ്ങും വിലങ്ങും അടിച്ചു.
ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ജില്ലാ പ്രസിഡന്റ് സജീവന്‍ കുരിയച്ചിറ, ശിവാനന്ദന്‍ പാറമേല്‍, ബാബു കല്ലൂര്‍, ഷിഹാബ്, ജിഷിന്‍ ജോര്‍ജ്, കെ.എസ് കണ്ണന്‍ തുടങ്ങി പതിനഞ്ചോളം പ്രവര്‍ത്തകരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.