കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ എണ്ണക്കിണറില്‍ വന്‍തീപിടുത്തം

  • By Staff
Google Oneindia Malayalam News

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എണ്ണയുത്പാദനകേന്ദ്രമായ ബോംബെ ഹൈയില്‍ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ എട്ട് പേര്‍ മരിച്ചു. നാനൂറുപേര്‍ ജോലി ചെയ്തിരുന്ന എണ്ണ പ്ലാറ്റ്ഫോം തീപ്പിടിത്തത്തില്‍ പൂര്‍ണമായി നശിച്ചു. നാല്‍പതോളം പേരെ കാണാതെയായിട്ടുണ്ട്.

20 എണ്ണ കിണറുകളുള്ള പ്ലാറ്റ്ഫോമാണ് ജൂലായ് 27 ബുധനാഴ്ച കത്തിയമര്‍ന്നത്. ദിവസം 80,000 വീപ്പ എണ്ണയാണ് ഇവിടത്തെ ഉല്‍പാദനം. ഇന്ത്യന്‍ എണ്ണ-പ്രകൃതിവാതകകോര്‍പ്പറേഷന്റെ ഏറ്റവും വലിയ ഉല്‍പാദനകേന്ദ്രമാണ് ബോംബെ ഹായ്. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന 330 ലക്ഷം ക്രൂഡ് ഓയിലില്‍ 40 ശതമാനം ബോംബെ ഹൈയുടെ സംഭാവനയാണ്.

ഒരു പ്ലാറ്റ് ഫോം പൂര്‍ണ്ണമായും കത്തിനശിക്കുകയും ഒരു കപ്പലിന് തീ പിടിക്കുകയും ചെയ്തു. കത്തിയമര്‍ന്ന പ്ലാറ്റ്ഫോമിന് തൊട്ടടുത്തുള്ള കിണറിനും തീപടര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും മന്ത്രി മണിശങ്കര്‍ അയ്യരും വ്യാഴാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കും. തീരസംരക്ഷണസേനയും നാവികസേനാ കപ്പലും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

വന്‍തോതിലുള്ള തീപിടിത്തമാണ് ഉണ്ടായതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍പരമപ്രാധാന്യം കൊടുക്കുന്നത്. നാശനഷ്ടത്തിന്റെ കണക്കും തീപിടിത്തത്തിന്റെ കാരണവും അതിന് ശേഷമേ കണ്ടെത്താനാവൂയെന്നും മന്ത്രി പറഞ്ഞു.

ഒരു കപ്പല്‍ എണ്ണപ്ലാറ്റ്ഫോമില്‍ ചെന്നിടിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. വൈകുന്നേരം നാലരമണിക്കായിരുന്നു സംഭവം. വേലിയേറ്റത്തിന്റെ സമയമായിരുന്നു അപ്പോള്‍. തീപിടിത്തമുണ്ടായപ്പോള്‍ പരിഭ്രാന്തരായ തൊഴിലാളികള്‍ കടലിലേക്ക് എടുത്തുചാടി.

ബോംബെഹൈ നോര്‍ത്ത് പ്ലാറ്റ്ഫോമിനാണ് തീപിടിച്ചതെങ്കിലും സമീപ പ്രദേശങ്ങളിലുള്ള പ്ലാറ്റ്ഫോമുകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X