കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 വര്‍ഷത്തിനുള്ളില്‍ കുടിവെള്ള, വൈദ്യുതിക്ഷാമം ഉണ്ടാകും: കലാം

  • By Staff
Google Oneindia Malayalam News

കാലടി: അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ കടുത്ത ഊര്‍ജ്ജപ്രതിസന്ധിയും കുടിവെള്ള ജലക്ഷാമവും നേരിടേണ്ടിവരുമെന്ന് രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം പറഞ്ഞു. ഈ രണ്ടു കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ അദ്ദേഹം രാജ്യത്തെ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു.

ആദിശങ്കര എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കുടിവെളളപ്രശ്നം പരിഹരിക്കുന്നതിലും എല്ലാവര്‍ക്കും വൈദ്യുതിയെത്തിക്കുന്നതിലുമായിരിക്കണം ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. 1960ല്‍ വിക്രം സാരാഭായ് സ്വന്തമായി ഉപഗ്രഹങ്ങള്‍ വികസിപ്പിച്ച് വിക്ഷേപണം നടത്താനായിരുന്നു ഇന്ത്യയിലെ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടത്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായി. ഇനി കുടിവെള്ള പ്രശ്നവും വൈദ്യുതിപ്രശ്നവും പരിഹരിക്കാനായിരിക്കണം ശാസ്ത്രജ്ഞര്‍ ശ്രമിക്കേണ്ടത്.

കല്‍ക്കരി, എണ്ണ തുടങ്ങിയവയില്‍ നിന്നുളള വൈദ്യുതി ഉല്‍പാദനം ഏതാണ്ട് തീരാറായിരിക്കുന്നു. അതുകൊണ്ട് പുതിയ സാധ്യതകള്‍ കണ്ടെത്തണം. മറ്റു ഗ്രഹങ്ങളില്‍ നിന്നും ലോഹങ്ങളും ധാതുപദാര്‍ത്ഥങ്ങളും ഉപയോഗിച്ചും ചന്ദ്രനിലെ ഹീലിയം ഉപയോഗിച്ചും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. സൗരോര്‍ജം എങ്ങനെ കൂടുതല്‍ ഉപയോഗപ്പെടുത്താമെന്നും കണ്ടെത്തണം. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ ഈ ദിശയിലേക്ക് തിരിച്ചുവിടണം.

ജീവിതത്തില്‍ വിജയം വരിക്കാന്‍ വ്യക്തമായ ഒരു ലക്ഷ്യവും വീക്ഷണവും ഉണ്ടായിരിക്കണമെന്ന് രാഷ്ട്രപതി വിദ്യാര്‍ത്ഥികളോടു പറഞ്ഞു.

1960ല്‍ സ്വന്തമായി ഉപഗ്രഹമുണ്ടാക്കി വിക്ഷേപിക്കാന്‍ വിക്രം സാരാഭായ് ആവശ്യപ്പെട്ടപ്പോള്‍ അതു വളരെ ശ്രമകരമായാണ് തോന്നിയത്. എന്നാല്‍ ഇന്ന് ഇന്ത്യക്ക് ഏതുവിധത്തിലുമുള്ള ഉപഗ്രഹങ്ങളുണ്ടാക്കി വിക്ഷേപണം നടത്താന്‍ സാധിക്കും. സാധിക്കാത്തതായി യാതൊതു കാര്യവുമില്ല. വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാല്‍ അത് നേടുവാന്‍ കഴിയും.

ലൈറ്റ് കോംപാക്റ്റ് വെഹിക്കിള്‍(എല്‍സിഎ) നിര്‍മ്മിച്ചതിലൂടെ മാത്രം ഇന്ത്യ സ്വയംപര്യപ്തത നേടിയെന്ന് പറയാനാവില്ല. 1998ല്‍ പൊഖ്റാന്‍ അണുപരീക്ഷണത്തിനു ശേഷം മറ്റു രാജ്യങ്ങള്‍ ഇന്ത്യക്ക് സാങ്കേതിക വിദ്യകള്‍ നല്‍കുവാന്‍ വിസമ്മതിച്ചു. ഇതെത്തുടര്‍ന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഒത്തുചേര്‍ന്ന് പുതിയ വ്യോമസാങ്കേതിക വിദ്യ കണ്ടെത്തിയതും അതുപയോഗിച്ച് സരസ് ഇപ്പോള്‍ പറക്കുന്നതും.

നക്ഷത്രങ്ങളിലെത്താനാവാത്തത് അഭിമാനക്കുറവല്ലെന്നും എന്നാല്‍ എത്തിച്ചേരാന്‍ ഒരു നക്ഷത്രം പോലുമില്ലെന്നത് അഭിമാനക്ഷതമാണെന്നും കലാം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X