കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടി യാത്രികര്‍ക്ക് റെയില്‍വേ അലര്‍ട്ട് പദ്ധതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ തീവണ്ടി യാത്രക്കാര്‍ക്ക് ഇനിമുതല്‍ അടിയന്തിര സന്ദര്‍ഭങ്ങളില്‍ പൊലീസിനെ ഫോണിലൂടെ വിളിക്കാം. റെയില്‍വേ അലര്‍ട്ട് എന്ന ഈ പദ്ധതിയുടെ ഉദഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.

ഇന്ത്യയില്‍ തന്നെ ആദ്യമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സംവിധാനത്തനുപയോഗിക്കുന്ന ഫോണ്‍കോളുകള്‍ക്ക് ചാര്‍ജ് നല്‍കേണ്ടതില്ല. ബിപിഎല്‍, ഇന്ത്യന്‍ റെയില്‍വെ, കേരളാ പൊലീസ് എന്നിവരാണ് റെയില്‍വേ അലര്‍ട്ട് പദ്ധതിയിലെ പങ്കാളികള്‍.

തീവണ്ടി യാത്രക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ അഞ്ചു മിനിറ്റിനകം പൊലീസ് സഹായം ലഭ്യമാക്കാന്‍ ഈ പദ്ധതി സഹായിക്കും. പൊലീസുകാര്‍ക്ക് ഇതിനായി സൗജന്യ സിംകാര്‍ഡുകല്‍ നല്‍കുന്നത് ബിപിഎല്‍ കമ്പനിയാണ്.

കേരളത്തില്‍ ഇപ്പോള്‍ റെയില്‍വേ ഡ്യൂട്ടികള്‍ക്കായി 420 പൊലീസുകാരും 13 റെയില്‍വേ പൊലീസ് സ്റേഷനുകളുമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X