കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ-കൊച്ചി തീവണ്ടികളില്‍ എസിഡി സംവിധാനം

  • By Staff
Google Oneindia Malayalam News

കൊച്ചി: യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ചെന്നൈ-കൊച്ചി റൂട്ടിലോടുന്ന തീവണ്ടികളില്‍ ആന്റി കൊളീഷന്‍ ഡിവൈസസ് (എസിഡി) സ്ഥാപിക്കാന്‍ തെക്കന്‍ റെയില്‍വേ തീരുമാനിച്ചു. തെക്കന്‍ റെയില്‍വേ ജനറല്‍ മാനേജര്‍ തോമസ് വര്‍ഗീസ് അറിയിച്ചതാണ് ഇക്കാര്യം.

പദ്ധതിയുടെ പ്രാഥമികഘട്ടമായി ചില തീവണ്ടികളില്‍ എസിഡി സംഘടിപ്പിച്ചു കഴിഞ്ഞു. ഭാവിയില്‍ കൊച്ചി-ചെന്നൈ റൂട്ടിലോടുന്ന എല്ലാ തീവണ്ടികളിലും എസിഡി സംഘടിപ്പിക്കും.

കൊങ്കണ്‍ റൂട്ടിലോടുന്ന തീവണ്ടികളില്‍ 500 കോടി ചെലവില്‍ ഈ സംവിധാനം നേരത്തേ തന്നെ സ്ഥാപിച്ചിട്ടുണ്ട്.

നിരവധി ലെവല്‍ ക്രോസ് അപകടങ്ങളുണ്ടാകുന്ന ചെന്നൈയില്‍ ഓട്ടോമാറ്റിക് സില്‍ സംവിധാനം നടപ്പാക്കാന്‍ പദ്ധതിയുണ്ട്. പദ്ധതി വിജയമാവുകയാണെങ്കില്‍ കേരളത്തിലും ഈ സംവിധാനം നടപ്പാക്കും.

ഇടപ്പള്ളിക്കും വല്ലാര്‍പ്പാടത്തിനുമിടയില്‍ റെയില്‍ സംവിധാനം സ്ഥാപിക്കുന്ന കാര്യത്തിനാണ് റെയില്‍വേ മുന്‍ഗണന കൊടുക്കുന്നത്. ഇതു സംബന്ധിച്ച് റെയില്‍ വികാസ് നിഗം ലിമിറ്റഡ് അവസാനഘട്ട പഠനം നടത്തിവരികയാണ്. 2007ടു കൂടി ഈ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. നിര്‍ദിഷ്ട വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി നടപ്പാകുന്ന സാഹചര്യത്തില്‍ ഈ റെയില്‍വേ പാതക്കും അതീവപ്രാധാന്യമുണ്ട്.

പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ ശേഷം ശബരിമല-അങ്കമാലി-എരുമേലി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. 550 കോടി ചെലവു പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് അഞ്ചു കോടി മാത്രമേ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളൂ.

സംസ്ഥാനസര്‍ക്കാര്‍ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് കോട്ടയം-എരുമേലി പദ്ധതി ഉപേക്ഷിച്ചതായും വര്‍ഗീസ് തോമസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X