ബാഗ്ദാദില്‍ തിക്കിലും തിരക്കിലും 500 മരണം
ബാഗ്ദാദ്: ബോംബാക്രമണം ഉണ്ടാകാന്‍ പോകുന്നെന്ന അഭ്യൂഹത്തെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് വടക്കന്‍ ബാഗ്ദാദില്‍ കുറഞ്ഞത് 500ളംപേര്‍ മരിച്ചു.
ബാഗ്ദാദിലെ ഒരു മുസ്ലീംപളളിക്കു സമീപമാണ് അപകടമുണ്ടായത്. പള്ളിയിലെത്തിയ വിശ്വാസികള്‍ ബോംബാക്രമണമുണ്ടാകാന്‍ പോകുന്നെന്ന വാര്‍ത്ത കേട്ട് രക്ഷപ്പെടാന്‍ നോക്കിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. പള്ളിക്കു സമീപത്തുള്ള പാലത്തില്‍ ആളുകള്‍ രക്ഷപ്പെടാനുളള വ്യഗ്രതയില്‍ തിക്കുംതിരക്കുമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലത്തിന്റെ കൈവരി തകര്‍ന്ന് താഴെയുളള ടൈഗ്രിസ് നദിയിലേക്ക് വീഴുകയായിരുന്നു.
കാസീമിയ ജില്ലയിലെ ഇമാം മൂസ അല്‍ ഖാദിം പള്ളിയില്‍ ഒരു ദിവ്യന്റെ അനുസ്മരണച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിവിധ പ്രവിശ്യകളില്‍ നിന്നെത്തിയ 10ലക്ഷത്തിലേറെ പേര്‍ പള്ളിക്കു സമീപമുണ്ടായിരുന്നു.
നേരത്തെ ഈ പ്രദേശത്ത് റോക്കറ്റ്, ബോംബാക്രമണത്തില്‍ ഏഴുപേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.