പി.സി തോമസ് എംപി സ്ഥാനം രാജിവയ്ക്കണം:എന്‍വൈസി
കൊച്ചി: പി.സി. തോമസ് എംപി സ്ഥാനം രാജി വയ്ക്കണമെന്ന് എന്‍സിപിയുടെ യുവജനവിഭാഗമായ നാഷണലിസ്റ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്‍വൈസി ദേശീയ സെക്രട്ടറി പ്രദീപ് പാറപ്പുറം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മൂവാറ്റുപുഴയില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് തോമസ് എംപിയായത്. മൂവാറ്റുപുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയ തോമസ് കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് എല്‍ഡിഎഫ് ഘടക കക്ഷിയാകുന്നതിനു മുന്‍പുതന്നെ എംപി സ്ഥാനം രാജിവക്കണമെന്ന് പ്രദീപ് ആവശ്യപ്പെട്ടു.
എന്‍വൈസിയുടെ ദേശീയകണ്‍വെന്‍ഷന്‍ മഹാരാഷ്ട്രയിലെ താനെയില്‍ നവംബര്‍ രണ്ടാംവാരം നടക്കും. എന്‍സിപി ദേശീയ പ്രസിഡന്റ് ശരദ് പവാര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷന്റെ ഭാഗമായി കേരളം, ദില്ലി, ഗൗഹാട്ടി എന്നിവിടങ്ങളില്‍ മേഖലാ സമ്മേളനങ്ങള്‍ നടക്കുമെന്നും പ്രദിപ് കുമാര്‍ അറിയിച്ചു.