കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ 10പര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ ഒരു പൊലീസ് പട്രോളിംഗ് സംഘത്തിനു നേരെ ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് പൊട്ടി 10 പേര്‍ക്ക് പരിക്കേററു. പട്രോളിംഗ് സംഘത്തിനു നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡരികില്‍ വീണ് വഴിയാത്രികര്ക്കാണ് പരിക്കേറ്റത്.
പുല്‍വാമയിലെ ബാട്പോറയില് സപ്തംബര്‍ അഞ്ച് തിങ്കളാഴ്ച രാവിലെ 11.30ടെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന രാഷ്ട്രീയറൈഫിള്‍സ് സംഘത്തിനു നേരെയാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്.
ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.