കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത്, കര്‍ഷക, മുക്കുവ സമൂഹങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: തങ്ങളോടുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ അവഗണനയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ ഒരുമിച്ചു ചേര്‍ന്ന് മത്സരിക്കാന്‍ കര്‍ഷകര്‍, ആദിവാസികള്‍, മത്സ്യബന്ധനസമുദായക്കാര്‍ എന്നിവര്‍ തീരുമാനിച്ചു.ഫാര്‍മേഴ്സ് റിലീഫ് ഫോറം ചെയര്‍മാന്‍ എ.സി വര്‍ക്കി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഇതിനായി ഫാര്‍മേഴ്സ് റിലീഫ് ഫോറം, ഗോത്രമഹാസഭ, രാഷ്ട്രീയമഹാസഭ, കേരള സ്വതന്ത്ര മത്സ്യബന്ധനതൊഴിലാളി ഫെഡറേഷന്‍ എന്നിവയുള്‍പ്പെട്ട ഒരു കമ്മററി രൂപീകരിക്കും. തങ്ങളുടെ അടിച്ചമര്‍ത്തപ്പെടുന്ന ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി കമ്മറ്റിയംഗങ്ങള്‍ മത്സരിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ സംഘടനകള്‍ 600 സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ മത്സരത്തിനിറക്കും.

ഭരണപ്രതിപക്ഷ കക്ഷികള്‍ ഈ സമുദായങ്ങളെ അവഗണിക്കുകയാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ അവഗണക്കെതിരെ പ്രതിഷേധമറിയിക്കാനും ജനപ്രതിനിധികളായി തങ്ങളുടെ പ്രശ്നങ്ങള്‍ തന്നത്താന്‍ പരിഹരിക്കാനുമുള്ള ഏകമാര്‍ഗമാണിത്.

കടം കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. സര്‍ക്കാരിന്റെ തുടര്‍വാഗ്ദാനങ്ങളുണ്ടായിട്ടും അനുവദിച്ച ഭൂമി കിട്ടാന്‍ ആദിവാസികള്‍ പാടുപെടുകയാണ്. സുനാമി ദുരന്തത്തിനിരയായ മത്സത്തൊഴിലാളി സമൂഹത്തെ പുനരധിവസിപ്പിക്കാന്‍ ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും വര്‍ക്കി പറഞ്ഞു.

സാമൂഹ്യനീതി ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതു കൊണ്ടാണ് പിന്നോക്കസമുദായങ്ങള്‍ ഒത്തൊരുമിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഗോത്രമഹാസഭാ പ്രസിഡന്റ് സി.കെ ജാനു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X