കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇറാക്കില്‍ കാര്‍ ബോംബ് സ്ഫോടനം: 21 മരണം
ബാഗ്ദാദ്: ബാഗ്ദാദിന്റെ തെക്കുഭാഗത്തുള്ള ദോറ ജില്ലയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 16 പൊലീസുകാരും അഞ്ച് നാട്ടുകാരുമാണ് മരിച്ചത്.
പൊലീസ് വാഹന നിരക്കു നേരെ കാര്‍ ഓടിച്ചുക്കയറ്റിയ ചാവേറാണ് സ്ഫോടനം നടത്തിയത്. സപ്തംബര്‍ 15 വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. 13 പൊലീസുകാര്‍ക്കും എട്ട് നാട്ടുകാര്‍ക്കും പരിക്കേറ്റു.
ചാവേര്‍ ആക്രമണത്തില്‍ മൂന്ന് പൊലീസ് വാഹനങ്ങള്‍ തകര്‍ന്നു. ബുധനാഴ്ച ബാഗ്ദാദിലുണ്ടായ ബോംബ് സ്ഫോടന പരമ്പരയില്‍ 160 ഓളം പേര്‍ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത സംഭവമാണ് ഈ ആക്രമണമുണ്ടായത്.