കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കര്‍ണാടകത്തില്‍ വാഹനാപകടത്തില്‍ 13 മരണം
ബാംഗ്ലൂര്‍: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച ബാംഗ്ലൂര്‍ ജില്ലയിലെ മഗാദിയ്ക്കടുത്തുണ്ടായ വാഹനാപകടത്തില്‍ 13 പേര് മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഒരു സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
ബാംഗ്ലൂരില്‍ നിന്നും തുംകൂര്‍ ജില്ലയിലെ ഹൂളിയുര്ദുര്ഗയിലേക്കു പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ മഗാദിയിലെയും ബാംഗ്ലൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.