പി.സി.ജോര്‍ജിനെ പുറത്താക്കിയെന്ന് ഈപ്പന്‍ വര്‍ഗീസ്
കോട്ടയം: പി.സി. ജോര്‍ജ് എംഎല്‍എയെ കേരള കോണ്‍ഗ്രസ് സെക്യുലറില്‍ നിന്ന് ആറു വര്‍ഷത്തേക്കു പുറത്താക്കിയതായി പാര്‍ട്ടി ചെയര്‍മാന്‍ ഈപ്പന്‍ വര്‍ഗീസ് അറിയിച്ചു.
ഈപ്പന്‍ വര്‍ഗീസിന്റെ പ്രഖ്യാപനത്തോടെ കേരള കോണ്‍ഗ്രസ് സെക്യുലറിലെ ഭിന്ന കൂടുതല്‍ രൂക്ഷമായി. ഈപ്പന്‍ വര്‍ഗീസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി രണ്ടു ദിവസം മുമ്പ് പി.സി. ജോര്‍ജ്ജ് അറിയിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായി ലയന ചര്‍ച്ച നടത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്. ജോര്‍ജിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഈപ്പന്‍ വര്‍ഗീസിന്റെ ഇപ്പോഴത്തെ പ്രസ്താവന.
എല്‍ഡിഎഫുമായുള്ള ബന്ധമില്ലാതാക്കി പാര്‍ട്ടിയെ യുഡിഎഫിലെത്തിക്കാനാണ് ജോര്‍ജ് ശ്രമിക്കുന്നതെന്നും അതിനാല്‍ ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായും ഈപ്പന്‍ വര്‍ഗീസ് പറഞ്ഞു.
തനിക്കെതിരെ ജോര്‍ജ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പി.ജെ. ജോസഫുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ ശക്തിക്ഷയത്തിന് ഉത്തരവാദി ജോര്‍ജാണ്. എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.