കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ കുറഞ്ഞു, ചെന്നൈ സാധാരണ നിലയിലേക്ക്

  • By Staff
Google Oneindia Malayalam News

ചെന്നൈ: കഴിഞ്ഞ ദിവസം അതിശക്തമായ മഴ കെടുതികള്‍ സൃഷ്ടിച്ച ചെന്നൈയില്‍ കാലാവസ്ഥ മെച്ചപ്പെട്ടു. ഒക്ടോബര്‍ 28 വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവിടെ മഴ കുറഞ്ഞിട്ടുണ്ട്.

ചെന്നൈയില്‍ തീവണ്ടി സര്‍വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചു. വിമാനത്താവളവും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. അതേ സമയം സ്കൂളുകളും കോളജുകളും രണ്ടാം ദിവസവും അടച്ചിട്ടിരിക്കുകയാണ്. വൈദ്യുതാഘാതത്തെ തുടര്‍ന്ന് നാല് പേര്‍ മരിച്ചതിനെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണം അധികൃതര്‍ നിര്‍ത്തിവച്ചു.

ബസ് സര്‍വീസുകള്‍ സാധാരണ പോലെ തുടരുന്നുണ്ട്. പല സ്ഥലങ്ങളിലും പൊലീസും കോര്‍പ്പറേഷന്‍ അധികൃതരും വെള്ളം വറ്റിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു. അരക്ഷത്തോളം പേരെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്.

ബുധനാഴ്ചയ്ക്കും വ്യാഴാഴ്ച അര്‍ധരാത്രിക്കുമിടയിലെ 40 മണിക്കൂറില്‍ 42 സെന്റിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ പെയ്തത്. ചെന്നൈ ഒഴികെ തമിഴ്നാട്ടിലെ മറ്റൊരു ഭാഗത്തും വ്യാഴാഴ്ച കനത്ത മഴയുണ്ടായിരുന്നില്ല.

അതിനിടെ പേമാരിയില്‍ തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം 65 ആയി. കര്‍ണാടകത്തിലും ചില ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴയാണുണ്ടായത്. ബാംഗ്ലൂരില്‍ മഴക്കെടുതിയില്‍ ഏഴ് പേര്‍ മരിച്ചു. കര്‍ണാടകത്തിലും ചെന്നൈയിലും പേമാരി കനത്ത വിളനാശമുണ്ടാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X