കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം നിയന്ത്രണത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ അനുവദിക്കില്ല: ബിജെപി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളെ നിയന്ത്രിക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കളുടെ അവകാശങ്ങളിലുള്ള കൈകടത്തലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുളള സര്‍ക്കാര്‍ നീക്കം. ക്ഷേത്രങ്ങളുടെ അവകാശങ്ങളിലും പ്രവര്‍ത്തനങ്ങളിലും കൈകടത്താന്‍ സര്‍ക്കാരിന് അവകാശമില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലൂടെ അധികാരം അടിച്ചേര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഹിന്ദു ഐക്യത്തെ തകര്‍ക്കാനുള്ള നീക്കം കൂടിയാണിത്.

സംസ്ഥാനചരിത്രത്തിലെ ഏറ്റവും ഹിന്ദുവിരുദ്ധരായ സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. ദേവസ്വം ബോര്‍ഡുകളിലെ നിയമനകാര്യങ്ങളില്‍ അഴിമതിയുണ്ടെങ്കില്‍ അത് തടയുകയും വേണം.

പിണറായി വിജയന്‍ സഹകരണമന്ത്രിയായിരുന്നപ്പോള്‍ നടന്ന രണ്ട് അഴിമതികളെക്കുറിച്ചുള്ള കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു. കോട്ടയം ജില്ലാ സഹകരണ ബാങ്ക്, ഇളംകുളം സഹകരണബാങ്ക് എന്നിവിടങ്ങളില്‍ നടന്ന അഴിമതികളെ കുറിച്ചുള്ള കേസുകളാണ് അട്ടിമറിച്ചത്.

പതിനൊന്നര കോടിയുടെ ഇളംകുളം അഴിമതിക്കേസിലെ 96 പ്രതികളില്‍ 66 പേരെ ഒഴിവാക്കാനാണ് നീക്കം. എസ്പി റാങ്കിലെ രണ്ട് ഉദ്യോഗസ്ഥരേയും വി.എന്‍.വാസവന്‍ അടക്കമുള്ള സിപിഎം, സിഐടിയും നേതാക്കളെയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ വിജിലന്‍സ് ഡയറക്ടറേറ്റില്‍ നിന്നും ഉത്തരവായിട്ടുണ്ട്.

കോട്ടയം ജില്ലാ സഹകരണ ബാങ്കില്‍ നടന്ന 31 കോടിയുടെ അഴിമതി കേസ് വ്യക്തമായ തെളിവുകളില്ലാതെ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. രണ്ട് മുന്നണികളും ചേര്‍ന്ന് കേരളജനതയെ കബളിപ്പിക്കുവെന്നതിന്റെ വ്യക്തമായ തെളിവാണിത്. ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണകാലത്ത് ഈ രണ്ടു കേസുകളും തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് കാല്‍നടപ്രചരണ ജാഥ നടത്തിയ ആളാണ് ഉമ്മന്‍ചാണ്ടി.

ഈ രണ്ട് സഹകരണബാങ്ക് കേസുകളും കേന്ദ്രഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കോട്ടം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും കേസുകളുടെ കാര്യത്തില്‍ എന്തുചെയ്യണമെന്നതിനെ പറ്റി പാര്‍ട്ടിയുടെ ലീഗല്‍ സെല്‍ തീരുമാനിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X