കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടൂര്‍ ഗോപാലകൃഷ്ണന് പത്മവിഭൂഷന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: മലയാളത്തിന്റെ പ്രശസ്തി അന്താരാഷ്ട്രതലത്തിലേക്കുയര്‍ത്തിയ പ്രശസ്ത സിനിമാസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് പത്മവിഭൂഷന്‍ ബഹുമതി.

അടുത്തിടെ അന്തരിച്ച പ്രശസ്ത ഗായിക പി.ലീല, ഭരണഘടനാവിദഗ്ധനും കൊച്ചി സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറുമായ പ്രൊഫ.എം.വി പൈലി, കെല്‍ട്രോണ്‍ സ്ഥാപകന്‍ കെ.പി.പി നമ്പ്യാര്‍ എന്നിവരാണ് പത്മഭൂഷന് അര്‍ഹരായ മലയാളികള്‍.

കഥകളി ആചാര്യനായി കാവുങ്കല്‍ ചാത്തുണ്ണി പണിക്കര്‍, കവയിത്രി സുഗതകുമാരി, പ്രശസ്ത നടി ശോഭന, ബീഹാറിലെ സാമൂഹ്യപ്രവര്‍ത്തകയായ കുറുപ്പന്തറ സ്വദേശിനി സിസ്റര്‍ സുധാ വര്‍ഗീസ് എന്നിവര്‍ പത്മശ്രീക്ക് അര്‍ഹരായി.

അടൂരിന് പുറമെ പത്മവിഭൂഷണ്‍ ലഭിച്ചവരില്‍ പ്രമുഖ ഗാന്ധിയന്‍ നിര്‍മലാ പാണ്ഡെ, പ്രമുഖ എഴുത്തുകാരി മഹാശ്വേതാദേവി, പ്രമുഖ ആര്‍കിടെക്റ്റ് ചാള്‍സ് കോറിയ, സുപ്രീംകോടതി മുന്‍ചീഫ് ജസ്റിസ് വി.എന്‍ ഖരേ എന്നിവരുമുള്‍പ്പെടുന്നു.

ടെന്നീസ് താരം സാനിയ മിര്‍സ പത്മശ്രീക്ക് അര്‍ഹയായി.

ഇത്തവണയും പരമോന്നത ബഹുമതിയായ ഭാരതരത്നം ആര്‍ക്കും നല്‍കിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X