കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്ലിന്‍ പ്രശ്നത്തില്‍ ഒന്നാംപ്രതി പിണറായി: തങ്കച്ചന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലാവ്ലിന്‍ പ്രശ്നത്തില്‍ ഒന്നാം പ്രതി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട് പ്രത്യക്ഷത്തില്‍ തന്നെ പിണറായിക്കെതിരാണ്. ലാവ്ലിന്‍ കരാറുണ്ടാക്കിയത് മന്ത്രിയും സംഘവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.അതായത് പിണറായിയും കൂട്ടരും. സംസ്ഥാനത്തിന് വന്‍ നഷ്ടമുണ്ടാക്കിയ ഈ ഇടപാടിലെ ഒന്നാം പ്രതി പിണറായിയാണ്. അതു കഴിഞ്ഞെ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുള്ളൂ.

ക്യാന്‍സര്‍ സെന്ററിനുള്ള സഹായം കരാറിന്റെ ഭാഗമായിരുന്നില്ല. ധാരണാപത്രം പുതുക്കാതിരുന്നതിനാലാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം ലഭിക്കാതിരുന്നത്. ധാരണാപത്രത്തിലുള്ള ഈ വ്യവസ്ഥ കരാറില്‍ ഉണ്ടായിരുന്നെങ്കില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആകുമായിരുന്നു. കരാറിലുണ്ടായിരുന്നുവെന്ന് പിണറായി പറഞ്ഞെങ്കിലും ഇല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു. ഇക്കാര്യത്തില്‍ കുറ്റം ഇടത് സര്‍ക്കാരിന്റേത് മാത്രമാണ്.

പിണറായിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് എടുക്കുകയും സംസ്ഥാനത്തിനുണ്ടായ നഷ്ടം അവരില്‍ നിന്നും ഈടാക്കുകയും വേണം. ബ്രഹ്മപുരം പ്രശ്നം ഇപ്പോള്‍ സിപിഎം ഉയര്‍ത്തുന്നത് ലാവ്ലിന്‍ പ്രശ്നത്തിന്റെ ശക്തി ക്ഷയിപ്പിക്കാനാണ്.

ഗുണ്ടാ നിയമം നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കണമെന്നും അതിനായി നിയമസഭാ സമ്മേളനത്തിന്റെ ദിവസം കൂട്ടണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X