കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വത്രോച്ചി പ്രശ്നം: ലോക്സഭയില്‍ ബഹളം

  • By Staff
Google Oneindia Malayalam News

ദില്ലി: ബോഫോഴ്സ് ഇടപാടില്‍ കുറ്റാരോപിതനായ ഒട്ടാവിയോ ക്വത്രോച്ചിയുടെ ബ്രിട്ടണിലെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കിയതിനെ കുറിച്ച് പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയില്‍ ബഹളം വച്ചു.

പ്രതിപക്ഷനേതാവ് എല്‍.കെ അദ്വാനിയാണ് ശൂന്യവേളയില്‍ പ്രശ്നം ഉന്നയിച്ചത്.

ക്വത്രോച്ചി ദാവൂദ് ഇബ്രാഹിമില്‍ നിന്ന് വ്യത്യസ്തനല്ലെന്നും കേന്ദ്രസര്‍ക്കാരിന് ക്വത്രോച്ചിയോട് എന്തുകൊണ്ടാണ് പരിഗണനയുളളതെന്ന് വ്യക്തമാക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു. ഈ പ്രശ്നത്തില്‍ പ്രധാനമന്ത്രിയും നിയമവകുപ്പുമന്ത്രിയും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് ഇറക്കിയെന്നും അദ്വാനി ആരോപിച്ചു.

ഇതിന് മറുപടി പറയാന്‍ ഭരണകക്ഷി കേന്ദ്രസഹമന്ത്രി സുരേഷ് പാച്ചൗരിയെ ചുമതലപ്പെടുത്തിയെങ്കിലും പ്രധാനമന്ത്രിയുടെ വിശദീകരണത്തില്‍ കുറഞ്ഞ് ഒന്നുവേണ്ടെന്ന നിലപാടിലായിരുന്നു പ്രതിപക്ഷാംഗങ്ങള്‍. ഈ ആവശ്യമുന്നയിച്ച് ബിജെപി, അകാലിദള്‍, ജെഡിയു, ശിവസേന, ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി.

പ്രതിപക്ഷത്തിന്റെ നടപടിയെ വിമര്‍ശിച്ച സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ബഹളത്തെ തുടര്‍ന്ന് സഭ രണ്ടുമണിക്കൂറോളം നിര്‍ത്തിവക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X