കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: നിയമസഭാ സമ്മേളനം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുമതി നല്‍കിയ സുപ്രിം കോടതിയുടെ വിധിയെ മറികടക്കാനായി സംസ്ഥാന ഡാം സുരക്ഷാ ബില്‍ അവതരിപ്പിക്കാനായി നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി.

മാര്‍ച്ച് 14, 15 തീയതികളിലാണ് പ്രത്യേക നിയമസഭാ സമ്മേളനം നടക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലപരിധി 136 അടിയായി നിജപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടെ കേരളത്തിലെ കാലപ്പഴക്കം വന്ന പത്ത് അണക്കെട്ടുകളുടെ പരമാവധി ഉയരം ബില്ലില്‍ നിജപ്പെടുത്തിയിട്ടുണ്ട്.

നിലവിലുള്ള ഡാം സുരക്ഷാ അതോറിറ്റിക്ക് വിപുലമായ അധികാരങ്ങളാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. വ്യക്തികളേയും ഉദ്യോഗസ്ഥരേയും വിളിച്ചുവരുത്താനും തെളിവെടുപ്പ് നടത്താനും ഫയലുകളും രേഖകളും മറ്റും പരിശോധിക്കാനും ആവശ്യമെങ്കില്‍ അന്വേഷണക്കമ്മീഷനെ നിയമിക്കാനും അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും.

അതോറിറ്റിയുടെ തീരുമാനങ്ങള്‍ സിവില്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. ഡാമുകളുടെ ഉയരംകൂട്ടുക, സംഭരണശേഷി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ പ്രവൃത്തികള്‍ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ നടത്താന്‍ കഴിയൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X