കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്കുമാറിന്റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് സംസ്കരിക്കും

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: അന്തരിച്ച പ്രശസ്ത കന്നഡ ചലചിത്രതാരം ഡോ. രാജ്കുമാറിന്റെ മൃതദേഹം വ്യാഴാഴ്ച വൈകിട്ട് അഞ്ചരക്ക് സംസ്കരിക്കും. ബാംഗ്ലൂര്‍ നഗരത്തിനു സമീപമുള്ള പീനിയ നന്ദിനി ലേഔട്ടില്‍ കര്‍ണാടക സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ശ്രീ കണ്ഠീരവ സ്റുഡിയോവലാണ് സംസ്കാര സര്‍മ്മം നടക്കുക. ഇപ്പോള്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചിട്ടുള്ള ശ്രീ കണ്ഠീരവ സ്റേഡിയത്തില്‍നിന്ന് വിലാപയാത്രയായി നന്ദിനി ലേഔട്ടിലേക്കു കൊണ്ടുപോകും. പൂര്‍ണ സംസ്ഥാന ബഹുമതികളോടെയാണ് സംസ്കാരം.

കര്‍ണാടക സര്‍ക്കാറിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് നേരത്തേ നിശ്ചയിച്ചിരുന്ന സ്ഥലത്തുനിന്നും മാറ്റി ബാംഗ്ലൂരില്‍ സംസ്കാരം നടത്താന്‍ നിശ്ചയിച്ചത്. ആരാധക ലക്ഷങ്ങള്‍ ഇപ്പോഴും തങ്ങളുടെ താരരാജാവിന്റെ മൃതദേഹം ഒരുനോക്കുകാണാന്‍ ശ്രീ കണ്ഠീരവ സ്റേഡിയത്തിലേക്കു പ്രവഹിക്കുകയാണ്. സ്റേഡിയത്തിലും പരിസരത്തും ഇന്നുരാവിലെയും അക്രമങ്ങള്‍ അരങ്ങേറി. ക്ഷുഭിതരായ ആരാധകര്‍ രണ്ട് പൊലീസ് ജീപ്പുകള്‍ കത്തിച്ചു. അക്രമികള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. നഗരത്തില്‍ ബന്ദിനുസമാനമാണ് സ്ഥിതിഗതികള്‍ . കടകളെല്ലാം അടഞ്ഞുതന്നെ കിടക്കുകയാണ്. നിരത്തില്‍ വാഹനങ്ങളും വളരെ കുറവാണ്.

പ്രതിപക്ഷ നേതാവ് എല്‍. കെ. അദ്വാനി. ഗവര്‍ണര്‍ ട ി . എന്‍ ചതുര്‍വേദി, മഹാരാഷ്ട്ര ഗവര്‍ണര്‍ എസ് . എം കൃഷ്ണ. ക്രിക്കറ്റ് താരം അനില്‍കുംബ്ലെ, മന്ത്രിമാര്‍ , എം പി മാര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുമുള്ള ആളുകള്‍ രാജ്കുമാറിന് അന്തിമോപചാരം അര്‍പ്പിച്ചു. രാജ് കുമാറിന്റെ മരണത്തെത്തുടര്‍ന്ന് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കന്നഡ രക്ഷണ വേദിഗെ പ്രവര്‍ത്തകര്‍ ഏഴ് ദിവസം ബന്ദാചരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X