'സുധാകരന് എന്തോ തകരാറുണ്ട്, മരുന്ന് കഴിച്ചിട്ടില്ലെന്ന് തോന്നുന്നു'; മറുപടിയുമായി ഇപി ജയരാജൻ
ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണത്തില്‍ മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ബി ജെ പിക്കെതിരെ പൊരുതിയവനാണ് താനെന്നും വധിക്കാൻ ശ്രമിച്ചവർക്കൊപ്പം പോകേണ്ട ആവശ്യം തനിക്കില്ലെന്നും ജയരാജൻ പറഞ്ഞു. അൽഷിമേഴ്സ് ബാധിച്ചത് പോലെയാണ് സുധാകരന്റെ പ്രതികരണം. സാമാന്യഗതിയില്‍ നല്ല മനുഷ്യനാകാന്‍ നോക്കെന്നാണ് സുധാകരനോട് പറയാനുള്ളത്. ഒരു നല്ല രാഷ്ട്രീയ നേതാവാകാന്‍ കഴിയുമോയെന്ന് അദ്ദേഹം പരിശ്രമിക്കട്ടേയെന്നും ഇപി ജയരാജൻ പറഞ്ഞു.
'സുധാകരന്‍ അമിത് ഷായുമായും ബി ജെ പി നേതാക്കളുമായും ബന്ധപ്പെടാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് സുധാകരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുധാകരൻ ബിജെപിയിലേക്ക് പോകാന്‍ തയ്യാറായിരിക്കുകയാണ്. സുധാകരന്‍ ബി ജെ പിയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സുധാകരൻ സാധാരണ കഴിക്കുന്ന മരുന്ന് സുധാകരന്‍ ഇന്നലെ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. അതുകൊണ്ട് ഇന്ന് രാവിലെ അതിന്റെ തകരാറ് പ്രകടിപ്പിച്ച് ഞാനെന്തോ ബി ജെ പിയിലേക്ക് പോകാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഏതോ ഒരു ബി ജെ പി വനിതാനേതാവിന്റെ അസിസ്റ്റന്റായി, അവരുമായി അടുപ്പമുള്ള ആളായി- ബി ജെ പി ആര്‍ എസ് എസ് നേതാക്കളുമായി സുധാകരന് അടുപ്പമുണ്ടാവും, അതിന്റെ അടിസ്ഥാനത്തില്‍ തനിക്കൊരു വിവരം കിട്ടിയിരിക്കുന്നുവെന്ന് പറഞ്ഞ് പ്രസ്താവന നടത്തി.
എനിക്ക് ബി ജെ പിയിലേക്ക് പോകേണ്ട ആവശ്യമില്ല. അവർക്കെതിരായ പൊരുതി വന്നയാളാണ് ഞാൻ. മൂന്ന് തവണ പാനൂരിൽ വെച്ച് ബി ജെ പിക്കാർ എനിക്കെതിരെ ബോംബ് എറിഞ്ഞിട്ടുണ്ട്. എന്നെ വധിക്കാൻ ശ്രമിച്ചവരെ കുറിച്ചൊക്കെ ഇങ്ങനെ പറയുമ്പോൾ എനിക്ക് തോന്നുന്നത് സുധാകരന് അൽഷിമേഴ്സ് ഉണ്ടോയെന്നാണ്. എന്തോ ഒരു തകരാറുണ്ടിപ്പോള്‍. ഈ തകരാറുംകൊണ്ട് പോയാല്‍ എങ്ങനെ കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയും? ഇങ്ങനെയുള്ള ആളുകൾക്ക് എങ്ങനെ ജനങ്ങൾ വോട്ട് ചെയ്യും. സാമാന്യഗതിയില്‍ നല്ല മനുഷ്യനാകാന്‍ നോക്ക്, ഒരു നല്ല രാഷ്ട്രീയ നേതാവാകാന്‍ കഴിയുമോയെന്ന് പരിശ്രമിക്ക്, മരുന്ന് കൃത്യമായി കഴിക്ക്, ഓര്‍മശക്തി തിരിച്ചുപിടിക്കൂ, സത്യങ്ങളില്‍ ഊന്നിനില്‍ക്കൂ', അദ്ദേഹം പറഞ്ഞു.
ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചർച്ച നടത്തിയെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ പി ജയരാജൻ ബി ജെ പിയിലേക്ക് പോകുമെന്നുമായിരുന്നു സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത് .പാർട്ടിയിൽ ഇപി ജയരാജൻ അസ്വസ്ഥനാണ്. ഗൾഫിൽ വെച്ചാണ് ഇപി ബിജെപിയുമായി ചർച്ചനടത്തിയത്. ഇപിയ്ക്ക് മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തുവെന്നും സുധാകൻ ആരോപിച്ചിരുന്നുയ












Click it and Unblock the Notifications