കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പോളിംഗ് 56 ശതമാനമായി

  • By Staff
Google Oneindia Malayalam News

4.45 പിഎം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ആറ് ജില്ലകളില്‍ പോളിംഗ് 56 ശതമാനം കവിഞ്ഞു.

ഇടുക്കിയിലാണ് ഇതുവരെ ഏറ്റവും കനത്ത പോളിംഗ് രേഖപ്പെടുത്തിയത്- 57 ശതമാനം. തിരുവനന്തപുരം-54, കൊല്ലം-54, ആലപ്പുഴ-53, പത്തനംതിട്ട-55, കോട്ടയം-54 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിംഗ്.

മന്ദഗതിയിലായിരുന്ന വോട്ടെടുപ്പ് ഉച്ചയ്ക്കു ശേഷമാണ് ശക്തി പ്രാപിച്ചത്.

ഉച്ചയ്ക്കു ശേഷം കനത്ത പോളിംഗ്
3.15 പിഎം

തിരുവനന്തപുരം: ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ആറ് ജില്ലകളിലും ഉച്ചയ്ക്കു ശേഷം കനത്ത വോട്ടെടുപ്പ്. രാവിലെ മന്ദഗതിയിലാണ് വോട്ടെടുപ്പ് ആരംഭിച്ചതെങ്കിലും ഉച്ചയോടെ ബൂത്തുകളില്‍ നീണ്ട ക്യൂ ദൃശ്യമായി. വൈകീട്ടോടെ 70-80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയേക്കുമെന്നാണ് ഇപ്പോഴത്തെ പ്രവണത സൂചിപ്പിക്കുന്നത്.

ഇതുവരെ 42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിലും ആലപ്പുഴയിലുമാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്- 46 ശതമാനം. കുട്ടനാട് നിയോജകമണ്ഡലത്തില്‍ 58 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇടുക്കിയില്‍ 40 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ 44 ശതമാനവും കോവളത്ത് 42 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

ഉച്ചവരെ 40 ശതമാനം പോളിംഗ്
1.00 പിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളില്‍ നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഉച്ചവരെ 40 ശതമാനം വോട്ടെടുപ്പ് നടന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. അതേ സമയം ഉച്ചവരെ 25 ശതമാനത്തിലേറെ വോട്ടെടുപ്പ് നടന്നതായാണ് ഔദ്യോഗിക വിവരം.

12.30 വരെ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് ആലപ്പുഴയിലാണ്. ഇവിടെ 34.81 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക വിവരം.

11.30 വരെ 23.88 ശതമാനം പോളിംഗ്
12.35 പിഎം

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ നടക്കുന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ പതിനൊന്നര വരെ 23.88 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

ആലപ്പുഴ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. പത്തനം തിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്. കുട്ടനാട്ടില്‍ 35 ശതമാനം പോളിംഗ് ഇതുവരെ രേഖപ്പെടുത്തി.

തിരുവനന്തപുരം - 24 %, കൊല്ലം - 25 %, കോട്ടയം - 22 %, ആലപ്പുഴ - 23 %, പത്തനംതിട്ട - 24 %, ഇടുക്കി - 21 % എന്നിങ്ങനെയാണ് പോളിംഗ്.

കേരളത്തില്‍ 20 ശതമാനം പോളിംഗ്
11.55 എഎം

തിരുവനന്തപുരം: ആറു തെക്കന്‍ ജില്ലകലില്‍ നടക്കുന്ന ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമണിക്കൂറുകളില്‍ 20 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ഗ്രാമങ്ങളില്‍ പൊതുവെ കനത്ത പോളിംഗാണ് ആദ്യമണിക്കൂറുകളില്‍ ഉണ്ടായത്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിലെ ബൂത്തുകളില്‍ രാവിലെ മുതല്‍ നീണ്ട ക്യൂ കാണാമായിരുന്നു. അതേ സമയം തിരുവനന്തപുരത്ത് ബൂത്തുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടില്ല.

ആദ്യമണിക്കൂറുകളില്‍ 15 % പോളിംഗ്
11.35 എഎം

തിരുവനന്തപുരം: ആറു തെക്കന്‍ ജില്ലകലില്‍ നടക്കുന്ന ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

വോട്ടിംഗ് പൊതുവെ സമാധാപരമാണ്. ഇടുക്കി ജില്ലയില്‍ രണ്ടിടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വോട്ടെടുപ്പ് നിര്‍ത്തിവച്ചു.

ആറു ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം: ശബ്ദമുഖരിതമായ പ്രചാരണ ഘട്ടവും നിശ്ശബ്ദപ്രചാരണത്തിന്റെ ഒരു ദിവസവും കടന്ന് കേരളത്തിലെ 59 നിയമസഭാ മണ്ഡലങ്ങളില്‍ ശനിയാഴ്ച കാലത്ത് ഒന്നാം ഘട്ട പോളിംഗ് ആരംഭിച്ചു. ഇതുവരെ 10 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. തീര്‍ത്തും സമാധാന പരമായ അന്തരീക്ഷത്തിലാണ് പോളിംഗ്.

തിരുവനന്തപുരം കൊല്ലം ആലപ്പുഴ, കോട്ടയം ഇടുക്കി, പത്തനംതിട്ട എന്നീ ആറു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 59 മണ്ഡലങ്ങളിലായി 409 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

കാലത്ത് 7 മണിമുതലാണ് ആറു ജില്ലകളിലും പോളിംഗ് ആരംഭിച്ചത്. ചിലയിടങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തകരാറുമൂലം പോളിംഗ് ആരംഭിക്കാന്‍ വൈകിയിരുന്നു. പ്രധാനമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം പലപ്രമുഖരും ഇന്നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാണ്. ആലപ്പുഴ ജില്ലിയില്‍ മുന്‍മുഖ്യമന്ത്രി എ കെ ആന്റണി, കേന്ദ്രമന്ത്രി വയലാര്‍ രവി , പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ രാവിലെതന്നെ വോട്ടു രേഖപ്പെടുത്തി. ആലപ്പുഴ ജില്ലിയില്‍ എട്ടുമണിവരെയുള്ള പോളിംഗ് ശതമാനം അരൂര്‍ 11, ചേര്‍ത്തല 2.3, മാരാരിക്കുളം 9, ആലപ്പുഴ 9 , അമ്പലപ്പുഴ 9, പന്തളം7 എന്നിങ്ങനെയാണ്.

യു ഡി എഫ് സ്ഥാനാര്‍ത്ഥികളായ കെ എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോ ആര്‍ ഗൗരിയമ്മ, എം വി രാഘവന്‍, കെ സി വേണുഗോപാല്‍, ബാബു ദിവാകരന്‍ , സി എഫ് തോമസ്, അടൂര്‍ പ്രകാശ്, എന്‍ ശക്തന്‍ എന്നിവരാണ് ഇന്ന് ജനവിധി തേടുന്നത്. എം എ ബേബി, തോമസ് ഐസതക്, സിന്ധുജോയ് , എം വിജയകുമാര്‍, എന്നിവരാണ് എല്‍ ഡി എഫിലെ പ്രമുഖര്‍.

രാഷ്ട്രീയ പ്രശ്നങ്ങളും വികസനപ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും മുന്‍നിര്‍ത്തിയുള്ള ശക്തമായ പ്രചാരണങ്ങളാണ് നടന്നതെങ്കിലും പ്രവചിക്കാന്‍ കഴിയാത്ത അടിയൊഴുക്കുകളായിരിക്കും വോട്ടര്‍മാരെ സ്വാധീനിക്കുകയെന്ന് മത്സരരംഗത്തുള്ള ഇരുമുന്നണികളും വിയിരുത്തുന്നു. 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 45 സീറ്റും നേടിയത് യു ഡി എഫായിരുന്നു. എന്നാല്‍ ഇത്തവണ ഇവരെ സംബന്ധിച്ച് വിജയം ആവര്‍ത്തിക്കുകയെന്നത് വിഷമകരമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ വന്ന ചില സര്‍വേ ഫലങ്ങള്‍ എല്‍ ഡി എഫിന് വിജയം ലഭിക്കുമെന്നു പ്രവചിക്കുന്നവയായിരുന്നു. എന്നാല്‍ ഈ സാധ്യതതയെ തള്ളിക്കൊണ്ടാണ് യു ഡി എഫ് നേതാക്കന്‍മാര്‍ മുന്നോട്ടു പോയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഭൂരിപക്ഷം ലഭിക്കുന്നവരാണ്.

പതിവായിഅധികാരത്തിലെത്തുന്നതെന്നതിനാല്‍ത്തന്നെ തെക്കന്‍ ജില്ലകളിലെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ആകെ 8.4 മില്ല്യന്‍ വോട്ടര്‍മാരാണ് ശനിയാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇവരില്‍ 4.3 മില്ല്യന്‍ സ്ത്രീകളാണ്. ആകെ 8,292 പോളിംഗ്ബൂത്തുകളിലായി 9,121 വോട്ടിംഗ് യന്ത്രങ്ങളും ഇന്നുനടക്കുന്ന തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X