കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാജഹാനെ സിപിഎം പുറത്താക്കിയേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതിന് അച്ചടക്ക നടപടി നേരിടുന്ന സിപിഎം നേതാവ് കെ.എം.ഷാജഹാനെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി.

കാരണം കാണിക്കല്‍ നോട്ടീസിന് ഷാജഹാന്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്. ഷാജഹാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടി നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടായേക്കും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ അടുത്ത തീരുമാനം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.

വി.എസിന്റെ നിര്‍ദേശ പ്രകാരമാണ് ഷാജഹാനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയത്. ഷാജഹാന്‍ ചുമതല തുടരുകയാണെങ്കില്‍ അദ്ദേഹം വി.എസിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടിവരുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഷാജഹാനെ ഇത്തരമൊരു ചുമതലയില്‍ തുടരാന്‍ അനുവദിക്കുന്നത് ഉചിതമല്ലെന്ന് തോന്നിയതിനാലാണ് വി.എസ് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയത്.

അതേ സമയം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഷാജഹാന്‍ ജോലി തുടരുന്നുണ്ട്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടേത് ഗസറ്റഡ് റാങ്കില്‍ വരുന്ന പദവിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X