കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹുസൈന്റെ ചിത്രപ്രദര്‍ശനം യുകെയില്‍ റദ്ദാക്കി

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനിലെ ഹിന്ദു ഫോറത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ചിത്രകാരന്‍ എം എഫ് ഹുസൈനിന്റെ ചിത്രപ്രദര്‍ശനം ഏഷ്യന്‍ ഹൗസ് നിര്‍ത്തിവെച്ചു.

ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിക്കുകയും അതുവഴി ഹിന്ദുമതത്തെ അവഹേളിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് ഹുസൈന്‍ന്റെ പ്രദര്‍ശനത്തിനെതിരെ ഹിന്ദു ഫോറം പ്രതിഷേധം ഉന്നയിച്ചിരുന്നു.

മെയ് 10ന് ആരംഭിച്ച് ആഗസ്റ് 5 ന് അവസാനിക്കേണ്ടിയിരുന്ന ചിത്രപ്രദര്‍ശനം ഇന്ത്യന്‍ ഹൈകമ്മീഷണര്‍ കമലേഷ് ശര്‍മയാണ് ഉദ്ഘാടനം ചെയ്തത്. ചിത്രപ്രദര്‍ശനം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പ്രദര്‍ശനം നടക്കുന്ന വേദിക്കു പുറത്ത് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് ഏഷ്യന്‍ ഹൗസ് പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

ബ്രിട്ടീഷ് സാഹചര്യത്തില്‍ സര്‍ഗ്ഗാവിഷ്കാരത്തിനെതിരെയുള്ള കടന്നാക്രമണമാണ് ചിത്രപ്രദര്‍ശനം നിര്‍ത്തിവെച്ച നടപടിയെന്ന് പ്രമുഖ ധനതന്ത്രജ്ഞനായ ലോര്‍ഡ് മേഘ്നാഥ് ദേശായി അഭിപ്രായപ്പെട്ടു.

ചിത്രപ്രദര്‍ശനത്തോടനുബന്ധിച്ച് ചൊവ്വാഴ്ചനടന്ന ലേലത്തില്‍ ഹുസൈന്‍ 1964 ല്‍ വരച്ച ബ്ലൂ ഗേള്‍ എന്നചിത്രത്തിന് 1,20,000 പൗണ്ട് ലഭിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X